web analytics

കന്യാകുമാരി കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ മഴ ശക്തമാകാം

കന്യാകുമാരി കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ മഴ ശക്തമാകാം

തിരുവന്തപുരം: കന്യാകുമാരി കടലിന് മുകളിലുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത.

ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.

കേരളവും ലക്ഷദ്വീപും ഉള്‍ക്കൊള്ളുന്ന തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത.

ഉച്ചയ്ക്കുശേഷം കൂടുതല്‍ ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാക്കാം.

വേദനക്കിടയിൽ കരുതലായി ഉടമയുടെ കുറിപ്പ്; അർച്ചനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

മലയോര മേഖലകൾക്ക് ജാഗ്രത നിർദേശം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.

മണ്ണിടിച്ചിൽ സാധ്യതയും വർധിച്ചിട്ടുണ്ട്.

ശനിയാഴ്ചയോടെ തെക്ക്–പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.

അതിനെ തുടർന്ന് 48 മണിക്കൂറിനകം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രവചനം.

യെല്ലോ അലർട്ടവും മഴ പ്രവചനവും

ശനിയാഴ്ച നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത നാല് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ നേരിയ മുതൽ ഇടത്തരം മഴ പ്രതീക്ഷിക്കുന്നു.

നവംബർ 18,19,22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത.

English Summary:

A low-pressure area over the Kanyakumari Sea is bringing widespread rainfall to Kerala, with isolated heavy showers and thunderstorms expected. Coastal regions face strong winds up to 55 km/h and a ban on fishing. A new low-pressure system may form over the southwest Bay of Bengal by Saturday, likely intensifying in 48 hours. Yellow alerts are issued for four districts, and thunderstorms with moderate rain are expected over the next four days, including isolated heavy rainfall on November 18, 19, and 22.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img