ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി
ഇടുക്കി കുമളി അനധികൃതമായി രാത്രി േലാറിയിൽ മണ്ണടിക്കുന്നത് ചോദ്യം ചെയ്ത പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഓടിച്ചു കയറ്റി മണൽ മാഫിയ. പ്രദേശവാസിയായി യുവാവിനും മകനും പരിക്കേറ്റു.
അട്ടപ്പള്ളം രാജേഷ് ഭവനിൽ സി. രാജേഷി(40)നും, മകൻ ലോകേഷി (13)നുമാണ് ലോറിക്കും മതിലിനിനുമിടയിൽ കുടുങ്ങി പരിക്കേറ്റത്. ലോറി െെഡ്രവറായ അട്ടപ്പള്ളം സ്വദേശി ജിഷ്ണു ഒളിവിലാണ്.
ബുധനാഴ്ച രാത്രി പത്തോടെയാണ് അട്ടപ്പള്ളം എലിഫന്റ് റോഡ് ജങ്ഷനിൽ കേസിനാസ്പദമായ സംഭവം നടന്നത്.
ഇവിടെ രാത്രികാലങ്ങളിൽ ടിപ്പറുകളുടെ അമിത വേഗത കാരണം റോഡിലെ കുടിവെള്ള പൈപ്പുകൾ പൊട്ടുകയും, പൊടിപടലങ്ങൾ ഉയരുന്നതും നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തു.
ജിഷ്ണു േലാറിയുമായി എത്തിയതോടെ നാട്ടുകാർ തടഞ്ഞു. തുടർന്ന് നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. ലോറി കൊണ്ടുപോകാൻ കഴിയില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ ജിഷ്ണു വാഹനം വേഗത്തിൽ മുമ്പോട്ടെടുത്തു.
ഈ സമയം റോഡിെല മിതിലിനോട് ചേർന്ന നിന്ന് രാജേഷും മകനും ഭിത്തിയോട് അമർന്നു. ആളുകൾ ബഹളംവെച്ചതോടെ ലോറി വേഗത്തിൽ ഓടിച്ചുപോയി.
പരിക്കേറ്റ ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജേഷിന് പുറത്തും മുഖത്തും വിരലുകൾക്കും പരിക്കേറ്റിട്ടുണ്ട്. ലോകേഷിന് കണ്ണിനും പുറത്തുമാണ് പരിക്ക്.
കുമളി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവശേഷം പ്രതി തമിഴ്നാട്ടിലേക്ക് ലോറിയുമായി കടന്നതായി സൂചനയുണ്ട്.
അട്ടപ്പള്ളം ഭാഗത്ത് യാതൊരു അനുമതിയുമില്ലാതെ നിരവധി ലോഡ് മണ്ണാണ് രാത്രിയിൽ കടത്തുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









