web analytics

ടയർ മാറ്റാൻ നിർത്തിയിട്ട കാറിനു പിന്നിൽ ലോറിയിടിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം, 8 പേർക്ക് ​ഗുരുതരപരിക്ക്

കൊയിലാണ്ടി: ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. പാലക്കുളത്ത് വെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായി കാർ‌ റോഡ് സൈഡിൽ നിർത്തിയിട്ടപ്പോഴാണ് അപകടം നടന്നത്.

ടയർ മാറ്റുന്നതിനിടയിൽ വേ​ഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. കാറിന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിൽ ആദ്യം ഇടിച്ചു. പിന്നാലെ കാറിനേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ടയർമാറ്റുന്ന സമയം കാറിലുള്ളവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. രണ്ട് പേരെ കാറിനടിയിൽ നിന്നും അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്.

പരിക്കേറ്റവരിൽ സെയ്ഫ് (14), ഷെഫീർ (45), ഫാത്തിമ (17) ഗോപി (55) എന്നിവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ജുനൈദ് (37), സുഹറ (55) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

 

Read Also: ഉഷ്ണതരംഗ സാധ്യത; മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img