ഓം ബിര്‍ലയ്ക്കായി 13 പ്രമേയങ്ങള്‍, കൊടിക്കുന്നിലിന് വേണ്ടി മൂന്ന്; സ്പീക്കര്‍ തെരഞ്ഞെടുപ്പ് രാവിലെ 11 ന് നടക്കും

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയെ നിര്‍ദേശിച്ച് 13 പ്രമേയങ്ങള്‍. ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പിന്താങ്ങി. പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി മൂന്ന് പ്രമേയങ്ങളുമാണുള്ളത്. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ് നടക്കുക. (Lok Sabha Speaker Election: PM Modi Proposes OM Birla’s Name)

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായിട്ടാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. പ്രതിപക്ഷത്തിന് 232 എംപിമാരും എന്‍ഡിഎയ്ക്ക് 293 എംപിമാരുമാണുള്ളത്. വൈഎസ് ആര്‍ കോണ്‍ഗ്രസിന്റെ നാല് എംപിമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഏഴ് എംപിമാര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. പ്രതിപക്ഷത്തെ അഞ്ചും രണ്ട് സ്വതന്ത്ര എംപിമാര്‍ക്കുമാണ് സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ വോട്ടു ചെയ്യാന്‍ കഴിയാത്തത്. ഇതിൽ കോൺ​ഗ്രസിന്റെ ശശി തരൂർ, തൃണമൂൽ കോൺ​ഗ്രസിന്റെ ശത്രുഘ്നൻ സിൻഹ എന്നിവരും ഉൾപ്പെടുന്നു.

അവസാന നിമിഷവും മത്സരസാധ്യത ഒഴിവാക്കാനുള്ള സന്നദ്ധത ഇന്ത്യ മുന്നണി പ്രകടിപ്പിച്ചിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കാമെന്ന് ഭരണപക്ഷം ഉറപ്പു തന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഇന്ത്യ മുന്നണി പിന്‍മാറാന്‍ തയ്യാറാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഭരണപക്ഷം അടിച്ചേല്‍പ്പിച്ചതാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.

Read More: ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്, പെരിങ്ങല്‍ക്കുത്തില്‍ ഓറഞ്ച്

Read More: ഇനി അപസ്മാരം പൂർണ്ണമായി ഭേദമാക്കാം; തലച്ചോറിൽ ഘടിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ കണ്ടെത്തി ഗവേഷകർ ! 13 വയസ്സുകാരനു പുനർജ്ജന്മം

Read More: മാസം തോറും നിക്ഷേപിച്ചത് 2,272 രൂപ; ഒടുവിൽ അയാളെ തേടി ഭാ​ഗ്യദേവത എത്തി; നാഷനൽ ബോണ്ട് നറുക്കെടുപ്പിൽ ഇലക്ട്രീഷന് ലഭിച്ചത് 2.27 കോടി

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ രണ്ടാം മോഷണം; കവർന്നത് 25000 പൗണ്ട് വിലമതിക്കുന്ന സാധനങ്ങൾ

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ വൻ മോഷണം. ഒരു മാസത്തിനിടെ...

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

Related Articles

Popular Categories

spot_imgspot_img