web analytics

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 ന് രാവിലെ 10 ന് എറണാകുളം കളക്ടറേറ്റ് സ്പാർക്ക് ഹാളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സര ദിവസം സ്പാർക്ക് ഹാളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം.

ഇതില്‍ വിജയിക്കുന്നവര്‍ക്കുള്ള ഫൈനല്‍ മത്സരം തിരുവനന്തപുരത്ത് നടക്കും. രണ്ട് പേരുള്ള ഒരു ടീമായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലക്കാർക്കും ജോലി സംബന്ധമായി ഈ ജില്ലകളിൽ താമസിക്കുന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം.

ആദ്യ ഘട്ടത്തിൽ, ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് 5000, 3000, 2000 രൂപ വീതം സമ്മാനമായി ലഭിക്കും. മെഗാ ഫൈനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് 10,000, 8000, 6000 സമ്മാനമായി ലഭിക്കും.

ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതൽ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്‌സഭാ, നിയമസഭ), ഇന്ത്യൻ -കേരളീയ രാഷ്ട്രീയത്തിലെ പ്രമുഖ സംഭവങ്ങൾ, കൗതുക വിവരങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങൾ. 1888 മുതലുള്ള നാട്ടുരാഷ്ട്രങ്ങൾ, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും.

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു; മനോവിഷമത്തിൽ അമ്മ ആത്മഹത്യ ചെയ്തു; സംഭവം കോതമംഗലം നെല്ലിപ്പടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img