web analytics

വെള്ളാപ്പള്ളിക്ക് പൂട്ട്; മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിറക്കി; മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം; നൂറാം വയസിൽ വി.എസിൻ്റെ പൊതുപ്രവർത്തന ജീവിതത്തിൽ മറ്റൊരു പൊൻ തൂവൽ

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിറക്കി. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസിന്റെ റിപ്പോർട്ട് കോടതി നിരാകരിക്കുകയായിരുന്നു. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. വി എസിന്റെ ആക്ഷേപ ഹർജി കോടതി അംഗീകരിച്ചു. 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് വെള്ളാപ്പള്ളിക്കെതിരായ വിഎസ്സിന്റെ പരാതി.

പിന്നാക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ താഴേത്തട്ടിലേക്ക് വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് വിഎസ്സിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് മുന്നോട്ട് പോയത്.

തുടർന്നുള്ള വിജിലൻസ് അന്വേഷണത്തിലാണ് അഞ്ച് കേസുകൾ എഴുതി തളളാൻ തീരുമാനിക്കുകയായിരുന്നു. വായ്പ നൽകിയ പണം തിരിച്ചടച്ചുവെന്നും പണം താഴേത്തട്ടിലേക്ക് നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്.

 

Read Also:ഈ പോക്ക് ഇരുട്ടിലേക്ക് തന്നെ; കേരളത്തിൽ ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് തുടങ്ങി; മാനുവൽ പവർക്കട്ടിൻ്റെ കാര്യത്തിൽ തീരുമാനം ഇന്നറിയാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img