ഇത് നാട്ടുകാരുടെ പ്രിയപ്പെട്ടവൻ… 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന KSRTC ബസ്സിന് ആദരവ് അർപ്പിച്ച് നാട്ടുകാർ
കഴിഞ്ഞ 43 വർഷമായി നാട്ടിൻറെ സാമൂഹിക-സാംസ്‌കാരിക മാറ്റങ്ങൾക്ക് കൂട്ടായ്മയായി നിന്ന ആനവണ്ടി സർവീസിനോടുള്ള ആദരവായി ജനങ്ങളുടെ ആഘോഷം.
കാട്ടാക്കട ഡിപ്പോയിൽ നിന്ന് പത്തനംതിട്ടയിലെ മൂഴിയാറിലേക്ക് 2019 മുതൽ ഷെഡ്യൂളായി ഓടിവരുന്ന കെഎസ്ആർടിസി ബസ്സിനാണ് നാട്ടുകാർ ആദരം അർപ്പിച്ചത്.
ksrtcയെ അപമാനിച്ച ഡ്രൈവറുടെ പണി പോയി
ഇന്നു നാട്ടുകാരുടെ ജോലിക്കും പഠനത്തിനും ഏറ്റവും വിശ്വാസത്തോടെ ആശ്രയിക്കുന്ന യാത്രാമാർഗമായി ഇതു മാറി.
മഴയോ വെയിലോ രാത്രിയോ പകലോ ഇല്ലാതെ യാത്ര ചെയ്ത ഈ ബസ് അനേകം മനുഷ്യരുടെ ജീവിതത്തെ നിറച്ചുവെന്നതാണ് സ്ഥിരം യാത്രക്കാരുടെ അഭിപ്രായം.
ബസിലെ ജീവനക്കാരും യാത്രക്കാരുമായി തമ്മിലുള്ള ബന്ധം എന്നും സ്‌നേഹപൂർണ്ണമായിരുന്നു.
പതിറ്റാണ്ടുകളായി നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായതിനാലാണ് ഈ സർവീസിന് ഒരു പ്രത്യേക സ്ഥാനമുണ്ടായത്.
(43 വര്‍ഷമായി സര്‍വീസ് നടത്തുന്ന KSRTC ബസ്സിന് ആദരവ് അർപ്പിച്ച് നാട്ടുകാർ)
നാട്ടുകാരുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയാണ് ബസ് വീണ്ടും തന്റെ യാത്ര തുടർന്നത്. ഇതിനോടുള്ള നന്ദി പ്രകടനമായി മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസിന്റെ ഭാഗമായും മലയിൻകീഴിൽ നിന്നുള്ള ഒരു സംഘം മൂഴിയാറിലേക്ക് യാത്ര തിരിച്ചു. നാട്ടുകാരുടെ സ്‌നേഹവും പങ്കാളിത്തവും നിറഞ്ഞ ഈ ആഘോഷം,
ഒരു ബസിന് മാത്രമല്ല, ഒരു സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും ചരിത്രത്തിനും നൽകിയ ആദരവായിരുന്നു.
മൂഴിയാർ ഡാം നിർമ്മാണത്തിനായി വർഷങ്ങൾക്ക് മുമ്പ് തൊഴിലാളികളെ എത്തിക്കാൻ ആരംഭിച്ചതാണ് ഈ സർവീസിന്റെ തുടക്കം.
KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ
KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ. KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും.
ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്.
പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം.
യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി
പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി വീണ കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി.
മലയോര ഹൈവേയോടു ചേര്‍ന്ന് ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശ (52)നാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ മുരുകേശനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഒന്‍പതുമണിയോടെയാണ് സംഭവം.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മുരുകേശന്‍. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് അപകടമുണ്ടാക്കിയത്.
കണ്ടുനിന്നവര്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സനല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. (യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി)
പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കും
തൃശൂര്‍: പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കുമെന്ന് അറിയിപ്പ്. പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായാണ് ഷട്ടറുകൾ തുറക്കുന്നത്.
നാളെ രാവിലെ ഒന്‍പത് മണി മുതല്‍ കെ എസ് ഇ ബി ചെറുകിട വൈദ്യുതി ഉത്പാദന നിലയം/ റിവര്‍ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും എന്നാണ് അറിയിപ്പിൽ പറയുന്നത്.
വെള്ളം തുറന്ന് വിടുന്നതോടെ മണലി, കരുവന്നൂര്‍…Read More
വീണ്ടും ഭാരതാംബ വിവാദം; ‘ഗവർണർ ആട്ടുകല്ലിന് കാറ്റുപിടിച്ചപോലെ’യെന്ന് ശിവൻകുട്ടി
വീണ്ടും ഭാരതാംബ വിവാദം. രാജ്ഭവനിൽ നടന്ന സ്കൗട്ടിൻറെ സർട്ടിഫികറ്റ് വിതരണ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും എന്നത് ഇല്ലായിരുന്നു.
എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ കാണുന്നത് ഭാരതാംബയുടെ ചിത്രം. കൂടാതെ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു. അതിനാലാണ് മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്…Read More