കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ വാഹനം ചതിച്ചതോടെ നാട്ടുകാർ പിടികൂടി. എറണാകുളം കളമശ്ശേരിയിലാണ് സംഭവം. ഫർണിച്ചർ കടയിലെ മാലിന്യവുമായി എത്തിയവരെയാണ് നാട്ടുകാർ തടഞ്ഞത്. ഇന്ന് പുലർച്ചെ മൂന്നരയോടെ കളമശേരി നഗരസഭയിലെ 12ാം വാർഡിലാണ് സംഭവം.Locals caught those who dumped garbage in public places after the vehicle tricked them
പിക്ക് അപ്പ് വാഹനത്തിൽ എത്തിയവർ സ്ഥലത്ത് വാഹനം നിർത്തിയ ശേഷം മാലിന്യം തള്ളി. തിരികെ പോകാൻ വാഹനം സ്റ്റാർട്ട് ചെയ്തെങ്കിലും പരാജയപ്പെട്ടു. പ്രദേശത്ത് സ്ഥിരമായി മാലിന്യം തള്ളുന്നതിൽ പൊറുതിമുട്ടിയ നാട്ടുകാർ ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാനായി ഉണ്ടായിരുന്നു.
വാഹനം കിടക്കുന്നത് കണ്ട് വന്ന നാട്ടുകാർ ഇതിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. പിന്നീട് കൗൺസിലർമാരെ വിളിച്ചുവരുത്തിയ ശേഷം ഇവരെ പൊലീസിന് കൈമാറി. സ്ഥിരമായി മാലിന്യം തള്ളുന്നത് ഇവരെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.