web analytics

ഇനി മുതൽ ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം കിട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയത്തിനു അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ഇതുപ്രകാരം ടൂറിസ്റ്റ് കാര്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം വിളമ്പും. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് ഉള്ളത്.

ഇത്തരം സ്ഥലങ്ങളിൽ മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.

കൂടാതെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നൽകാം. യാനങ്ങൾക്ക് ബാർലൈസൻസ് നൽകും. ക്ലാസ്സിഫിക്കേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും അനുമതി ഉള്ളത്. ക്രൂയിസ് ബോട്ടുകൾ അടക്കമുള്ള യാനങ്ങൾക്കാണ് അനുമതി ലഭിക്കുക. ഹൗസ് ബോട്ടുകൾ ഈ വിഭാഗത്തിൽ പെടില്ല.

അതേസമയം കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും എന്നുമാണ് തീരുമാനം. കുപ്പിയിലാക്കിയ കള്ളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img