കൊച്ചി: അനധികൃത ലഹരികടത്തൽ തടയൽ നിയമ (പി.ഐ.ടി.) പ്രകാരം യുവാവ് അറസ്റ്റിൽ. മരട് ഷണ്മുഖ വിലാസം അരുൺ ഷെൽവൻ ( 30 ) ആണ് അറസ്റ്റിലായത്.
അയൽ സംസ്ഥാനങ്ങളിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ കൊണ്ടുവന്ന്, യുവാക്കൾക്കിടയിൽ വിതരണം ചെയ്ത കേസിലാണ് അറസ്റ്റ്.
ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നിയമമാണ് പി ഐ ടി. ഇയാൾ കൊച്ചി സിറ്റിയിലെ മരട് പോലീസ് സ്റ്റേഷനിലും ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലും രണ്ട് നാർകോട്ടിക് കേസുകളിൽ പ്രതിയാണ്.
ഒരു വർഷത്തേക്കാണ് പി.ഐ.ടി -എൻ. ഡി. പി .എസ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. പി.ഐ.ടി നിയമപ്രകാരം കൊച്ചി സിറ്റിയിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് അരുൺ സെൽവം.
ഇതിനു മുൻമ്പ് കാസറഗോഡ് സ്വദേശിയായ അബ്ദുൽ സലാം, എടത്തല
സ്വദേശിയായ സനൂപ് എന്നിവർ പി.ഐ.ടി നിയമപ്രകാരം അറസ്റ്റിലായിരുന്നു. രണ്ടുപേരും ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്.
കൊച്ചി സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസ് , കൊച്ചി സിറ്റി ഡി.സി.പി കെ.എസ് സുദർശൻ ഐ.പി.എസ് എന്നിവരുടെ നിർദ്ദേശപ്രകാരം നാർകോടിക് സെൽ എ.സി.പി കെ.എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി.
English summary: like Kappa, PIT enforces the law. The youth was remanded in custody for one year; The incident happened in Kochi