web analytics

പിണറായി വിജയൻ ഇരട്ടച്ചങ്കൻ ആണെന്നു പറഞ്ഞത് മറ്റെല്ലാവരെയും പോലെ ഞാനും വിശ്വസിച്ചു;  സംഗമം ഉൾപ്പെടെയുള്ള പദ്ധതികൾ വൻ തട്ടിപ്പായിരുന്നു;  യാഥാർഥ്യം മനസിലാക്കിയപ്പോൾ പിണറായി വിജയനുമായുള്ള സൗഹൃദം അവസാനിപ്പിച്ചെന്ന് സാബു എം.ജേക്കബ്

കൊച്ചി: പിണറായി വിജയനിൽ രക്ഷകനെ കണ്ടെന്നും യാഥാർഥ്യം മനസിലാക്കിയപ്പോൾ സൗഹൃദം അവസാനിപ്പിച്ചെന്നും ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. റണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ ഇരട്ടച്ചങ്കൻ ആണെന്നു പറഞ്ഞത് മറ്റെല്ലാവരെയും പോലെ ഞാനും വിശ്വസിച്ചു. പക്ഷേ അതൊന്നുമായിരുന്നില്ല യാഥാർഥ്യം എന്ന് വൈകാതെ തിരിച്ചറിഞ്ഞു. അതോടെ സൗഹൃദം അവസാനിച്ചു. പിന്നീട് ഒരു ഫോൺ കോൾ പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകൾ ഏതു പദ്ധതി സമർപ്പിച്ചാലും പരമാവധി വൈകിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾ നടത്തുന്ന ക്ഷേമ പദ്ധതികൾ മുടക്കാനുള്ള ശ്രമം സിപിഎമ്മും കുന്നത്തുനാട് എംഎൽഎയും തുടരുകയാണെന്നും ഇങ്ങോട്ട് അടിച്ചാൽ തിരിച്ചടിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു.

സംഗമം ഉൾപ്പെടെയുള്ള പദ്ധതികൾ വൻ തട്ടിപ്പായിരുന്നുവെന്നും, എല്ലാ പദ്ധതികളും തന്റെ ആശയമായിരുന്നുവെന്നും സാബു എം.ജേക്കബ് വെളിപ്പെടുത്തി. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി വെറുതെ പ്രഖ്യാപിക്കുകയായിരുന്നുവെന്നും, താൻ കൂടി ഇരുന്ന് എഴുതിക്കൊടുത്ത കണക്ക് പ്രഖ്യാപിക്കുകയാണുണ്ടായതെന്നും സാബു എം.ജേക്കബ് വെളിപ്പെടുത്തി. എ‘‘ഒരു പ്രഖ്യാപനവും നടപ്പായില്ല. ഒരു വഴിപാടു പോലെ പദ്ധതികൾ പ്രഖ്യാപിച്ച് പണം അടിച്ചുമാറ്റുകയാണ്’’- സാബു ആരോപിച്ചു.

കേരളത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവം സൃഷ്‌ടിച്ച കിറ്റെക്‌സിനേയും അന്നാ അലൂമിനിയത്തേയും ഇടത്, വലത് മുന്നണികൾ നിരന്തരം ആക്രമിച്ചുവെന്നും തനിക്കു വേണ്ടി ആരും ശബ്ദമുയർത്തിയില്ലെന്നും സാബു ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ മുന്നണികൾക്കും താൻ പണം കൊടുത്തിട്ടുണ്ടെന്നും ഇപ്പോഴത്തെ വ്യവസായ മന്ത്രിയും അതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നിട്ടും തനിക്കെതിരെ വൃത്തികേട് വിളിച്ചു പറയുകയാണ്. എല്ലാ മുന്നണികളുടെയും നേതാക്കൾ പിന്തുണ തേടി വീട്ടിൽ വന്നിട്ടുണ്ടെന്നും എന്നാൽ ഇത്തവണ ആരും പിരിവിനു വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളും സാബു എം.ജേക്കബ് നിഷേധിച്ചു. അഴിമതിക്കോ ആനുകൂല്യത്തിനോ വേണ്ടി നൽകിയ തുകയല്ല ഇലക്ടറൽ ബോണ്ടിലേത്. കേരളത്തിൽ വ്യവസായം തുടങ്ങണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകണം. എന്നാൽ തെലങ്കാന അങ്ങനെയായിരുന്നില്ല. ആപത്തിൽ സഹായിച്ചവർക്ക് താൻ മനസ്സറിഞ്ഞു നൽകിയ സമ്മാനമാണ് ഇലക്ടറൽ ബോണ്ടെന്നും സാബു എം.ജേക്കബ് പറഞ്ഞു.

പിണറായി വിജയനും മകൾക്കുമെതിരായ ആരാരോപണങ്ങളിൽ ഒന്നിലും ബിജെപി സ‍‍ർക്കാരിൽനിന്ന് നടപടിയുണ്ടാവില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

Related Articles

Popular Categories

spot_imgspot_img