web analytics

തിരൂർ റെയിൽവെ സ്റ്റേഷനിൽ ലിഫ്റ്റ് തകരാർ; കുട്ടികളടക്കം ഏഴ് പേർ കുടുങ്ങി

തിരൂർ റെയിൽവെ സ്റ്റേഷനിൽ ലിഫ്റ്റ് തകരാർ; കുട്ടികളടക്കം ഏഴ് പേർ കുടുങ്ങി

മലപ്പുറം: റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. തിരൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. കുട്ടികളടക്കം 7 പേരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.

ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. സംഭവമറിഞ്ഞ് റെയിൽവെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടർന്ന് ടെക്നീഷ്യന്മാരെ വിളിക്കുകയായിരുന്നു. തുടർന്ന് ലിഫ്റ്റ് പൊളിച്ചു പുറത്തിറക്കാനുള്ള ശ്രമം ആരംഭിച്ചു.

ഇതിനിടെ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകി. ലിഫ്റ്റ് പൊളിക്കാനുള്ള ശ്രമത്തിനിടെ ആദ്യം വിടവുണ്ടാക്കിയാണ് വെള്ളവും ഭക്ഷണവും നൽകിയത്.

തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബവും മഞ്ചേരി കാവനൂർ സ്വദേശികളായ രണ്ട് പേരുമാണ് കുങ്ഫുങ്ങിയത്. രാവിലെ 10.15ഓടെയാണ് ഇവർ ലിഫ്റ്റിൽ കുടുങ്ങിയത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചു.

പണി തന്നത് പാറ്റകളെന്ന് ഇന്ത്യൻ റെയിൽവെ; ഇത്തരമൊരു തുറന്നു പറച്ചിൽ ഇതാദ്യം

കണ്ണൂർ: അപൂർവമായൊരു സംഭവമാണ് കണ്ണൂർ–ബെംഗളൂരു (16512) എക്സ്പ്രസ് ട്രെയിനിൽ ഉണ്ടായത്. പാറ്റകളുടെ ശല്യം മൂലം ട്രെയിൻ രണ്ടുമണിക്കൂറോളം വൈകിയപ്പോൾ, അതിന്റെ കാരണം തുറന്ന് സമ്മതിച്ച് റെയിൽവേ നൽകിയ മറുപടി സോഷ്യൽ മീഡിയയിലും യാത്രക്കാരിലുമൊക്കെ വലിയ ചർച്ചയായി.

സാധാരണയായി യാത്രാ വൈകലുകൾക്ക് സാങ്കേതിക തകരാർ, സിഗ്നൽ പ്രശ്നങ്ങൾ, ട്രാക്ക് മെന്റനൻസ് തുടങ്ങിയവയാണ് കാരണം. എന്നാൽ ഒരു യാത്രാമധ്യേ പാറ്റകളെ നിയന്ത്രിക്കാൻ വേണ്ടി ട്രെയിൻ നിലയ്ക്കേണ്ടി വന്നത് അപൂർവമാണെന്ന് യാത്രക്കാർ പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരം 5.40-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട ബെംഗളൂരു എക്സ്പ്രസ്, മംഗളൂരു വഴി മുന്നേറുകയായിരുന്നു. 8.10-ന് ട്രെയിൻ മംഗളൂരുവിൽ എത്തി. 10.10-ന് സുബ്രഹ്‌മണ്യ റോഡിൽ എത്തിയപ്പോൾ, ട്രെയിൻ അവിടെത്തന്നെ ഏറെ നേരം നിൽക്കുകയായിരുന്നു. കാരണം വ്യക്തമാകാതെ ആശങ്കപ്പെട്ട യാത്രക്കാരിൽ ഒരാളായ പ്രസന്ന ഇടയില്യം, (നാവികസേന മുൻ കമാൻഡർ) റെയിൽ മദദ് ആപ്പിൽ പരാതി നൽകി.

പരാതി നൽകിയതിന് പിന്നാലെ റെയിൽവേ അധികൃതർ ഉടൻ പ്രതികരിച്ചു. എസ്-6 കോച്ചിൽ പാറ്റകളുടെ ശല്യം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ, അവയെ നിയന്ത്രിക്കാൻ സ്പ്രേ അടിക്കുകയാണെന്ന് അറിയിപ്പ് നൽകി. ഇത് കൊണ്ടാണ് ട്രെയിൻ ഏറെ നേരം വൈകിയതെന്ന് മറുപടിയിൽ വ്യക്തമാക്കി.

Summary: A malfunction at Tirur Railway Station left seven passengers, including children, trapped inside the lift. The incident caused panic among travelers before rescue operations were carried out.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img