തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 800 രൂപയോളമാണ് ഇന്ന് കുറഞ്ഞത്. ഈ മാസത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്.
400 രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7890 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6495 രൂപയാണ്. വെള്ളിയുടെ വില ഇന്നും കുറഞ്ഞിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറഞ്ഞിട്ടുണ്ട്. ഒരു ശതമാനത്തിന്റെ ഇടിവാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. എന്നാൽ, തുടർച്ചയായ ഏഴാമത്തെ ആഴ്ചയും സ്വർണവില ഉയർച്ചയിലാണ്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 1.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഔൺസിന് 2,882.99 ഡോളറായാണ് വില കുറഞ്ഞത്. ഇന്ന് സ്വർണവിലയിലുണ്ടായ ഇടിവിന് കാരണം ലാഭമെടുപ്പാണെന്നാണ് നിഗമനം.