ഇടുക്കി ബൈസൻവാലി – ഖജനാപ്പാറ റോഡിൽ ബൈസൺവാലി ഗവൺമെൻറ് സ്കൂളിന് സമീപത്ത് പൂച്ചപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച്ച വെളുപ്പിനെയാണ് സമീപവാസികൾ റോഡിൽ പൂച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
വാഹനം ഇടിച്ച് പരിക്കേറ്റ് ചത്തതാണെന്നാണ് നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബോഡിമെട്ട് സെക്ഷൻ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ജഡം കൊണ്ടുപോയി.