തീപ്പിടിത്തമെന്ന് അഗ്‌നിരക്ഷസേനയെ കബളിപ്പിച്ചയാൾക്കെതിരേ നിയമനടപടി
അയൽവാസിയുടെ വീട്ടിലേക്കുള്ള വഴിയിൽ കരിയില കത്തിച്ചതിനെ വൻ തീപ്പിടിത്തമെന്ന് തെറ്റായ വിവരം നൽകി അഗ്‌നിരക്ഷസേനയെ കബളിപ്പിച്ചയാൾക്കെതിരേ അധികൃതർ നിയമനടപടി ആരംഭിച്ചു.
നെടിയശാല ഇരുട്ടുതോട് സ്വദേശിക്കെതിരേയാണ് നടപടി. അഗ്‌നിരക്ഷാസേന ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ പിഴയട ക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കു മെന്ന് തൊടുപുഴ അഗ്‌നിരക്ഷസേന യൂ ണിറ്റ് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് പുറപ്പുഴ പഞ്ചായത്തിലെ ഇരുട്ടുതോടിൽ വൻ തീപ്പിടിത്തമുണ്ടായതായി അഗ്‌നിരക്ഷസേന യൂണിറ്റിൽ സന്ദേശം ലഭിച്ചത്.
വിവരമറിഞ്ഞ് ഉടൻതന്നെ ഒരു യൂണിറ്റ് സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാൽ, സ്ഥലത്തെത്തിയപ്പോഴാണ് അയൽവാസിയായ സ്ത്രീ വീട്ടിലേ ക്കുള്ള വഴിയിലെ കരിയിലകൾ അടിച്ചുകൂട്ടി തീയിട്ടതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടത്.
അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരമാണ് അഗ്‌നിരക്ഷാസേനയെ അനാവശ്യമായി വിളിച്ചുവരുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
അഗ്‌നിരക്ഷസേന എത്തിയതറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും സ്ഥല ത്ത് തടിച്ചുകൂടിയിരുന്നു.
അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.









