ലീഡുയർത്തി സ്വർണത്തിന്റെ മുന്നേറ്റം; ഇന്നും കുതിപ്പ് തന്നെ

കൊച്ചി: കേരളത്തിലെ സ്വർണ വിലയിൽ ഇന്നും വർധന. ഒരു പവന് 600 രൂപയും ഒരു ഗ്രാമിന് 75 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ​ഗ്രാമിന് വില 7300 രൂപയിലെത്തി. പവന് 600 രൂപ കൂടിയതോടെ 58400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഇതോടെ ഇന്നലെ വില 7225 രൂപയിലെത്തിയിരുന്നു. പവന് 640 രൂപ കൂടി 57,800 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്.

നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില എത്തിയത്. ആസമയത്ത് ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.

നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയിരുന്നു. ഇതായിരുന്നു മാസത്തെ ഏറ്റവുംകൂടിയ നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുകയായിരുന്നു.

സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നത്. പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കാതെ വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ ഇരുന്നവരുടെ നെഞ്ചിൽ തൂകോരി ഇട്ട് സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തി.

നവംബറിലെ സ്വർണവില ഇങ്ങനെ

നവംബർ 01: 59,080
നവംബർ 02: 58,960
നവംബർ 03: 58,960
നവംബർ 04: 58,960
നവംബർ 05: 58,840
നവംബർ 06: 58,920
നവംബർ 07: 57,600
നവംബർ 08: 58,280
നവംബർ 09: 58,200
നവംബർ 10: 58,200
നവംബർ 11: 57,760
നവംബർ 12: 56,680
നവംബർ 13: 56,360
നവംബർ 14: 55,480
നവംബർ 15: 55,560
നവംബർ 16: 55,480
നവംബർ 17: 55,480
നവംബർ 18: 55,960
നവംബർ 19: 56520
നവംബർ 20: 56920
നവംബർ 21: 57160
നവംബർ 22: 57,800

spot_imgspot_img
spot_imgspot_img

Latest news

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

Other news

ലൈസന്‍സില്ലാത്ത മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ട; ഉത്തരവുമായി ഈ സംസഥാനം

രജിസ്റ്റര്‍ ചെയ്യാത്തതും ലൈസന്‍സില്ലാത്തതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെതില്ല...

കട്ടപ്പന-കുട്ടിക്കാനം പാതയിൽ പുലിയിറങ്ങി: പുലിയെത്തിയത് നായയെ കടിച്ചുപിടിച്ച്: ആശങ്ക

കട്ടപ്പന - കുട്ടിക്കാനം പാതയിൽ പുലിയിറങ്ങി. കട്ടപ്പന - കുട്ടിക്കാനം പാതയിൽ...

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസ്, പിൻവലിക്കണമെന്ന് യുഡിഎഫ്

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയത്തിന്...

ക്രിപ്റ്റോകറൻസിയിൽ ഇന്ത്യക്ക് മനംമാറ്റം;നിർണായക തീരുമാനം ഉടൻ

വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും...

Related Articles

Popular Categories

spot_imgspot_img