വയനാട്: വയനാടിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫും യുഡിഎഫും. നവംബർ 19 ന് ആണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. (LDF and UDF call for harthal in Wayanad)
അതേസമയം അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് ടി സിദ്ദിഖ് എംഎംഎല്‍ എ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്പാദനക്കുറവും റംസാൻ മാസം ലക്ഷ്യമിട്ട് കയറ്റുമതിയും; ഏലം വില ഉയരുന്നു