web analytics

വീടിന്റെ പെർമിറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി; എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും

ആലപ്പുഴ: കൈക്കൂലി കേസിൽ പിടിയിലായ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും. ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിലെ മുൻ എൽഡി ക്ലാർകായിരുന്ന സനൽ കുമാറിനാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.LD Clerk arrested in bribery case gets two years rigorous imprisonment and Rs 30000 fine

ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ പെർമിറ്റ് നൽകുന്നതിനായിരുന്നു 10,000 രൂപ കൈക്കൂലി വാങ്ങിയത്. വീടിന്റെ പെർമിറ്റ് നൽകുന്നതിന് പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് വിജിലൻസ് കോടതിയുടെ സുപ്രധാന വിധി.

ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിൽ 2010-2011 വരെയുള്ള സമയത്തായിരുന്നു എൽഡി ക്ലാർക്കാനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയായിരുന്ന രാജുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി 2011 ജനുവരി മൂന്നാം തിയതിയാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്.

ആലപ്പുഴ വിജിലൻസ് മുൻ ഡി.വൈ.എസ്.പി രാജു രജിസ്റ്റർ ചെയ്തു, അന്വേഷണം നടത്തി മുൻ ഡി.വൈ.എസ്.പി ജെയിംസ് ജോസഫ് കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതിയായ സനൽ കുമാർ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത്. കെ.കെ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ. വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img