web analytics

പാഠം പഠിക്കാത്ത മലയാളി; കമ്പ്യൂട്ടർ അരച്ചുകലക്കി കുടിച്ച ഐടി വിദ​ഗ്ദർ മുതൽ ജഡ്ജി വരെ… ആർത്തിമൂത്ത് കഴിഞ്ഞ വർഷം ഓൺലൈൻ തട്ടിപ്പുകാർക്ക് നൽകിയത് 763 കോടി

തിരുവനന്തപുരം: ഫോൺ എടുത്താൽ ഓൺലൈൻ തട്ടിപ്പിനെതിരേ ബോധവത്കരണം മാത്രമെ കേൾക്കാനുള്ളു. എന്നിട്ടും കഴിഞ്ഞവർഷം മലയാളികളിൽനിന്ന് തട്ടിപ്പുകാർ പറ്റിച്ചെടുത്തത് 763 കോടി രൂപ. തട്ടിപ്പ് മനസ്സിലായ ഉടനെ പരാതി നൽകിയത് വഴി 107.55 കോടി രൂപ തിരിച്ചുപിടിക്കാനായെന്നും റിപ്പോർട്ടിൽ പറയുന്നു.

അര ലക്ഷത്തോളം വരുന്ന തട്ടിപ്പുകളിൽ കൂടുതലും ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിലൂടെയായിരുന്നു എന്നാണ് റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റിലൂടെയുമുള്ള ജോലിവാഗ്ദാനത്തിൽ കുടുങ്ങി 1503 പേർക്ക് ഒരു ലക്ഷത്തിനുമേൽ തുക നഷ്ടമായെന്നാണ് സംസ്ഥാന സൈബർ ക്രൈം വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു. ഇക്കാലയളവിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെയും വൻതോതിൽ കബളിക്കൽ നടന്നു.

വ്യാജ ആപ്പുകളിലൂടെ ഇരട്ടിയും അതിലധികവും ലാഭം വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വീണുപോയതിൽ പോലീസുകാരും ജഡ്ജിയും അഭിഭാഷകരും ഡോക്ടർമാരുമൊക്കെയുണ്ട്. 1487 പേർക്കാണ് ഇങ്ങിനെ പണം നഷ്ടമായത്. ഒരു കോടി രൂപയുൾപ്പടെ നഷ്ടമായ കേസുകൾ കഴിഞ്ഞവർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

ഡിജിറ്റൽ അറസ്റ്റിനെതിരേയാണ് ഇന്ത്യയിൽ വ്യാപകമായ രീതിയിൽ ബോധവത്കരണം നടക്കുന്നതിനിടെയാണ് ഇത്രയും തുക തട്ടിയെടുത്തത്. കേന്ദ്ര അന്വേഷണ ഏജൻസികളോ സംസ്ഥാന ഏജൻസികളോ ഇത്തരത്തിലുള്ള അറസ്റ്റോ നടപടികളോ നടത്താറില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും 305 തട്ടിപ്പുകൾ വീണ്ടും അരങ്ങേറി. ഡിജിറ്റൽ അറസ്റ്റിലായശേഷം സഹോദരിവഴി പണം കൈമാറിയ ഡോക്ടർ ഉൾപ്പടെയുള്ളവർക്ക് വൻതുകയാണ് നഷ്ടമായത്.

ലോൺ ആപ്പ്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ്, തിരിച്ചറിയൽ വിവരം മോഷ്ടിച്ചുള്ളവ, ഫോണിന്റെ നിയന്ത്രണം കൈക്കലാക്കിയുള്ളവ എന്നീ രീതികളിലും തട്ടിപ്പുകൾക്ക് കുറവില്ല.

പണം നഷ്ടമായവർ

ഐ.ടി. വിദഗ്‌ധർ – 231

ഡോക്ടർമാർ- 119

സർക്കാർ ഉദ്യോഗസ്ഥർ- 112

ബാങ്ക് ഉദ്യോഗസ്ഥർ- 62

അക്കൗണ്ടന്റുമാർ- 51

സ്വകാര്യസ്ഥാപന ജീവനക്കാർ- 618

അഭിഭാഷകർ- 34

ഡിസംബർ 31വരെ ലഭിച്ച പരാതികൾ 41,425

കേസെടുത്തത് 3457

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img