വഴിയരികിലെ നാ​ഗ​വി​ള​ക്ക്​ മോഷ്ടിച്ച് കുളത്തിൽ ഉപേക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ, പിടിയിലായവരിൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലറും

ചെ​ങ്ങ​ന്നൂ​ര്‍: വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നാ​ഗ​വി​ള​ക്ക്​ മോ​ഷ്ടി​ച്ച്​ കുളത്തിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ട​ക്കം മൂ​ന്നു​പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ക്ഷേ​ത്രം വ​ക​യാ​യി വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നാ​ഗ​വി​ളക്കാണ് മോ​ഷ്ടി​ച്ച് ഉപേക്ഷിച്ചത്.(lamp was stolen and left in the pond; Three people were arrested)

ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ തി​ട്ട​മേ​ൽ ക​ണ്ണാ​ട്ട് വീ​ട്ടി​ൽ രാ​ജ​ൻ ക​ണ്ണാ​ട്ട് എ​ന്ന തോ​മ​സ് വ​ര്‍ഗീ​സ് (66), തി​ട്ട​മേ​ൽ കൊ​ച്ചു​കു​ന്നും​പു​റ​ത്ത് രാ​ജേ​ഷ് എ​ന്ന ശെ​ൽ​വ​ന്‍, പാ​ണ്ട​നാ​ട് കീ​ഴ്​​വ​ന്മ​ഴി ക​ള​ക്ക​ണ്ട​ത്തി​ൽ കു​ഞ്ഞു​മോ​ൻ (49) എ​ന്നി​വരാണ് പിടിയിലായത്. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ൽ​ നി​ന്നും വ​ണ്ടി​മ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ശി​ലാ​നാ​ഗ​വി​ളക്ക്​ ഇ​ള​ക്കി​യെ​ടു​ത്ത് പെ​രു​ങ്കു​ളം​കു​ള​ത്തി​ൽ ഉ​പേ​ക്ഷി​ക്കുകയായിരുന്നു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ രാജൻ കണ്ണാട്ടാണ് ആസൂത്രണത്തിന് പിന്നിൽ. റെ​യി​ൽവേ ​സ്റ്റേ​ഷ​ന്‍ റോ​ഡി​ൽ ഇയാളുടെ വ​ക​യാ​യു​ള്ള വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​നു കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക്കു​ക​യെ​ന്നതായിരുന്നു ലക്ഷ്യം. ഇതിനായി വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍ക്ക് പ​ണം ​ന​ൽ​കി കൃ​ത്യം നിർവഹിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

Related Articles

Popular Categories

spot_imgspot_img