കരിയര്‍ ഇല്ലാതാക്കുമെന്ന് ലളിത് മോദി ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി മുൻ താരം

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ കമ്മീഷണർ ലളിത് മോദി തന്റെ കരിയർ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി മുൻ ഇന്ത്യൻ താരം പ്രവീൺ കുമാറിന്റെ വെളിപ്പെടുത്തൽ. ഒരു ചർച്ചയ്ക്കിടെയാണ് പ്രവീൺ കുമാര്‍ ലളിത് മോദിയുടെ ഭീഷണിയെക്കുറിച്ചു തുറന്നു പറഞ്ഞത്. ഐപിഎല്ലിന്റെ ആദ്യ സീസണിൽ ഡൽഹി ഡെയർ ഡെവിള്‍സ് ടീമിലാണു താൻ കളിക്കാൻ ആഗ്രഹിച്ചതെന്നും മറ്റു വഴികളില്ലാതായതോടെയാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ചേര്‍ന്നതെന്നും താരം പറയുന്നു.

‘‘എനിക്ക് ആർസിബിയിൽ കളിക്കാൻ താൽപര്യമില്ലായിരുന്നു. കാരണം എന്റെ നാട്ടിൽനിന്നു വളരെ അകലെയായിരുന്നു ബാംഗ്ലൂർ. എനിക്ക് ഇംഗ്ലിഷ് നന്നായി അറിയില്ല. അവിടത്തെ ഭക്ഷണവും എനിക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ളതല്ല. എന്റെ നാടായ മീററ്റിന് അടുത്താണ് ഡൽഹി. അത് വീട്ടിലേക്ക് എത്തിച്ചേരുന്നതിനും എനിക്ക് എളുപ്പമായിരുന്നു.’’ ‘‘ഡൽഹിക്കു വേണ്ടി കളിക്കാൻ താൽപര്യമുണ്ടെന്നു ഞാൻ അവരോടു പറഞ്ഞു. ലളിത് മോദി എന്നെ വിളിച്ച് എന്റെ കരിയർ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.’’– പ്രവീൺ കുമാർ പറഞ്ഞു. റിവേഴ്സ് സ്വിങ് ലഭിക്കാൻ എല്ലാ ബോളർമാരും പന്തിൽ കുറച്ച് ക‍ൃത്രിമം ഒക്കെ നടത്തുന്നതായാണ് കേട്ടിട്ടുള്ളതെന്നും പ്രവീൺ കുമാര്‍ വ്യക്തമാക്കി.

‘‘എല്ലാവരും അത് കുറച്ചൊക്കെ ചെയ്യുന്നതായാണു കേട്ടിട്ടുള്ളത്. പാക്കിസ്ഥാൻ ബോളർമാർക്ക് ഇത് അധികമാണ്. മുന്‍പ് ഇത് എല്ലാവരും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും ക്യാമറകളാണ്. പന്തു ചുരണ്ടണമെങ്കിൽ അതെങ്ങനെയാണു ചെയ്യേണ്ടതെന്ന് അറിയണം. ഞാൻ അത് ചെയ്തിട്ട്, പന്തു മറ്റൊരാൾക്കു കൈമാറിയാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് അറിയുക കൂടി വേണം. അതു പഠിക്കേണ്ട കാര്യമാണ്.’’– പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

 

Read Also: കോലിയോ രോഹിത്തോ? സെലക്ഷനിൽ തലപുകച്ച്‌ ബിസിസിഐ

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

Related Articles

Popular Categories

spot_imgspot_img