web analytics

കൊടുംവേനലിലും വറ്റാത്ത ശുദ്ധജലമുണ്ട്; പക്ഷെ ഉപയോഗിക്കാൻ അനുമതിയില്ല

ചീമേനി (കാസർകോട്) ∙ നടൻ മോഹൻലാലിന്റെ പേരിൽ അറിയപ്പെടുന്ന മുക്കിന് ‘എആർഎം’ സിനിമ നൽകിയത് കൊടുംവേനലിലും വറ്റാത്ത ശുദ്ധജലക്കുളമാണ്.

എന്നാൽ പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്തുള്ള കുളം ഉപയോഗിക്കാൻ നാട്ടുകാർക്ക് അനുമതിയില്ല. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കുവേണ്ടിയാണ് പോത്താങ്കണ്ടത്തിലെ അരിയിട്ടപാറയ്ക്കു സമീപം വലിയൊരു കുളം നിർമിച്ചത്.

മോഹൻലാലും പത്മപ്രിയയും അഭിനയിച്ച വടക്കുംനാഥൻ എന്ന സിനിമയുടെ ഗാന ചിത്രീകരണം നടന്ന സ്ഥലമാണിത്.

അന്ന് ദിവസങ്ങളോളം ഇവിടെ നടൻ മോഹൻലാൽ ഉണ്ടായിരുന്നു. അങ്ങനെ ഈ സ്ഥലത്തിന് ലാലേട്ടൻമുക്കെന്ന പേരും ലഭിച്ചു. ‌

അജയന്റെ രണ്ടാം മോഷണം ചിത്രീകരണം പൂർത്തിയായി ലൊക്കേഷൻ പൊളിച്ചുമാറ്റി എല്ലാവരും പോയെങ്കിലും കുളം മാത്രം അവശേഷിച്ചു.

സ്വാഭാവിക ഉറവയ്ക്കുപുറമേ വേനൽമഴകൂടി പെയ്തതോടെ കുളം നിറഞ്ഞു. സർക്കാർ മാലിന്യ സംസ്കരണ പദ്ധതിക്കായി കണ്ടുവച്ചിട്ടുള്ളതും ഈ സ്ഥലമാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img