കൂട്ടുകാരിയും ആൺസുഹൃത്തും കൂടി ജ്യൂസിൽ മദ്യം കലർത്തി കുടിപ്പിച്ച് യുവതിയെ മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചതായി പറയാതി. കോവാലത്തി നടന്ന സംഭവത്തിൽ കൂട്ടുകാരിയെയും ആൺ സുഹൃത്തിനെയും കോവളം പൊലീസ് അറസ്റ്റുചെയ്തു. കോവളത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലിചെയ്യുന്ന മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത് (28), ഇയാളുടെ പെൺ സുഹൃത്ത് മണ്ണാർക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തിൽ സൂര്യ( 33) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ പീഡനത്തിനിരയായത്. കഴിഞ്ഞ 17 നായിരുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞു യുവതിയെ സൂര്യ കോവളത്തേക്ക് കൊണ്ടുവന്നത്. ആദ്യം സൂര്യയുടെ ആൺസുഹൃത്തായ ശരത് ഇവർക്ക് കോവളത്ത് ഹോട്ടലിൽ മുറിയിയെടുത്തു നൽകി. തുടർന്ന് ശരത് ജ്യൂസിൽ മദ്യം ചേർത്ത് നിർബന്ധിപ്പിച്ച് യുവതിയെ കുടിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് അർധബോധാവസ്ഥയിലായ യുവതിയെ ശരത് പീഡിപ്പിച്ചുെവന്നാണ് പരാതി. പീഡനദൃശ്യങ്ങൾ സൂര്യ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. എറണാകുളത്ത് തിരിച്ചെത്തിയ യുവതി പൊലീസിൽ പരാതി നൽകി. കേസ് കോവളം പൊലീസിന് കൈമാറിയതിനെ തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.