നിയമവിരുദ്ധ വേട്ടയാടൽ; കടൽകാക്കകളെ വേട്ടയാടിയ പ്രതികൾ പിടിയിൽ
കുവൈത്ത് സിറ്റി:
പരിസ്ഥിതി പോലീസുമായി ചേർന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) 17 കടൽക്കാക്കകളെ നിയമവിരുദ്ധമായി പിടികൂടി കൈവശം വെച്ച സംഭവത്തിൽ കുറ്റവാളികളെ പിടികൂടി.
പക്ഷികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഗുരുതര ഭീഷണിയുണ്ടാക്കുന്ന നിരോധിതവും അസുരക്ഷിതവുമായ രീതികളിലാണ് വേട്ട നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കാർഷിക–മത്സ്യസമ്പത്ത് അതോറിറ്റിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇപിഎയും പരിസ്ഥിതി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
തിങ്കളാഴ്ച നടന്ന പരിശോധനയ്ക്കിടെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പ്രതികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിച്ചതായി ഇപിഎ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ശൈഖ അൽ-ഇബ്രാഹിം അറിയിച്ചു.
പിടിച്ചെടുത്ത 17 കടൽക്കാക്കകളെ വെറ്ററിനറി പരിശോധനയ്ക്ക് വിധേയമാക്കി ആരോഗ്യസ്ഥിതി ഉറപ്പാക്കി.
പക്ഷികൾക്ക് പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യമുള്ളവരാണെന്നും സ്ഥിരീകരിച്ച ശേഷം, സയന്റിഫിക് സെന്ററിന്റെ സഹകരണത്തോടെ അവയെ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിട്ടതായി അധികൃതർ വ്യക്തമാക്കി.
വന്യജീവികളെ വേട്ടയാടുകയോ പിടികൂടുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഗുരുതര ലംഘനമാണെന്ന് ശൈഖ അൽ-ഇബ്രാഹിം മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രവർത്തനങ്ങൾ വന്യജീവികൾക്കും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും വലിയ നാശം ഉണ്ടാക്കുമെന്നും അവർ പറഞ്ഞു.
English Summary
Kuwait’s Environment Public Authority (EPA), in coordination with environmental police, arrested individuals for illegally capturing and possessing 17 seagulls. The birds were hunted using prohibited and unsafe methods, posing a serious threat to wildlife safety. After veterinary checks confirmed the birds were healthy, they were released back into their natural habitat. Strict legal action has been initiated under environmental protection laws.
kuwait-illegal-seagull-hunting-epa-action
Kuwait, Environment Public Authority, EPA, environmental police, seagulls, wildlife protection, illegal hunting, environmental law, Middle East news









