കവര് കാണണോ? നേരെ കുമ്പളങ്ങിക്ക് വിട്ടോ; കവരടിച്ചതിൻ്റെ ചിത്രങ്ങൾ കാണാം

കൊച്ചി: കുമ്പളങ്ങി നൈറ്റ്സ് സിനിമ ഇറങ്ങിയതോടെ, കുമ്പളങ്ങിയിലെ കവര് സൂപ്പർഹിറ്റായി മാറിയത്. ഓരോ വർഷവും കവര് കാണാൻ കുമ്പളങ്ങിയിലേക്ക് എത്തുന്നവർ നിരവധിയാണ്. 

സീസൺ ആയതോടെ കുമ്പളങ്ങിയിൽ വീണ്ടും കവര് അടിച്ചു തുടങ്ങി. നിരവധി പേരാണ് കവര് കാണാൻ കുമ്പളങ്ങിയിലേക്ക് എത്തുന്നത്. 

മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് കുമ്പളങ്ങിയിൽ കവര് അടിക്കുന്ന സമയം. രാത്രി 11 മണിയ്ക്ക് ശേഷം പോയാൽ കവര് കണ്ട് മടങ്ങാം.

 ഉപ്പുള്ള കടൽ കായൽ ജലത്തിലെ സൂഷ്മജീവി വർഗങ്ങളായ ആൽഗ, ബാക്ടീരിയ, ഫംഗസ് മുതലായ ജീവി വർഗങ്ങളിലേ ചില വകഭേദങ്ങൾക്ക് സൂര്യ പ്രകാശം ആകീരണം ചെയ്യാനും വേണ്ടപ്പോൾ പുറത്തു വിടാനുമുള്ള കഴിവുണ്ട്. ശാസ്ത്രലോകം ഇതിനെ ബയോലൂമിന സെൻസ് എന്ന് പറയും.

ഇതെല്ലാം ബയോ കെമിസ്ട്രിയെ ആശ്രയിച്ചിരിക്കുന്നു. ബയോ ലൂമിന സെൻസ്, ഫ്ലൂറസെൻസ് എന്നിവ എല്ലാം പ്രകാശ രാസ പ്രവർത്തനങ്ങൾക്ക് ഉദാ ഹരണമാണ്. പ്രകാശമോ മറ്റേതെങ്കിലും വൈദ്യുത കാന്തിക വികിരണമോ ആഗിരണം ചെയ്ത്, അതിനെക്കാൾ തരംഗ ദൈർഘ്യമുള്ള പ്രകാശത്തെ ആവശ്യം ഉള്ളപ്പോൾ പുറപ്പെടുവിക്കാൻ ഉള്ള ചില പദാർഥങ്ങളുടെയോ ജീവികളുടെയോ കഴിവിനെയാണ് ഫ്ലൂറസെൻസ് എന്നു പറയുന്നത്.

ഇപ്രകാരം പ്രകാശം പുറത്തേയ്ക്ക് വിടുവാനുള്ള പ്രത്യക തരം ജീവി വർഗങ്ങളുടെ കഴിവിനെ ബയോ ലുമിന സെൻസ് അഥവ ജൈവ പ്രകാശോത്സർജനം എന്ന് പറയും.

മിന്നാ മിനുങ്ങുകൾ പ്രകാശിക്കുന്നത് ബയോ ലുമിനെ സെൻസ് എന്ന രാസ വസ്തു ഉള്ളതിനാലാണ്. ഇതിൽ ഉള്ള ലൂസിഫെറിൻ ഫ്ലൂറസൻ്റ് വൈദ്യുത കാന്തിക വികരണം ആഗിരണം ചെയ്ത് പ്രകാശം പുറപ്പെടുവിക്കും. 

മനുഷ്യർക്ക് അദൃശ്യമായ അൾട്രാ വയലറ്റ് രശ്മിയെ ആഗിരണം ചെയ്ത് ലൂസി ഫെറിൻ ഉയർന്ന ഊർജത്തിലേയ്ക്ക് മാറ്റുന്നു. 510 മുതൽ 670 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ള പച്ച, മഞ്ഞ, നീല, ഇളം ചുവപ്പ് നിറങ്ങളിൽ ഇവ കാണാം.

 ആവശ്യാനുസരണം പ്രകാശം പുറത്ത് വിടുവാനും നിർത്താനുമുള്ള ഡിമ്മർ സ്വിച്ച് ഇവയ്ക്കുണ്ട്. 

ഒക്സിജൻ നിയന്ത്രിച്ച് കടത്തി വിട്ടു കൊണ്ട് അൾട്രാ വയലറ്റ് രശ്മികളിൽ ഓക്സിഡേഷൻ നടത്തി പ്രകാശം പുറത്ത് വിടുന്നു.

കരയിലെ മിന്നാമിനുങ്ങു പോലെ ഉപ്പു വെള്ളത്തിൽ ജീവിക്കുന്ന നോക്ടി ലൂക്ക എന്ന ബാക്റ്റീരിയയുടെ ബയോ ലൂമിന സെൻസ് പ്രവർത്തനമാണ് ഈ തണുത്ത പ്രകാശത്തിനാധാരം. 

ഇണയെ ആകർഷിക ശത്രുക്കളിൽ നിന്ന് രക്ഷ നേടുക ഇര പിടിക്കുക ഇവയ്ക്ക് ആണ് പ്രകാശം പുറപ്പെടുവിക്കാറുള്ളത്. 

ജലത്തിൽ ഇളക്കം തട്ടുമ്പോഴും അവയ്ക്ക് ആവശ്യം ഉള്ളപ്പോഴും അവിടെയുള്ള എല്ലാ നോക്ടി ലൂക്ക ബാക്റ്റീരിയകളും ഒന്നായി ചേർന്ന് പുറപ്പെടുവിക്കുന്ന പ്രകാശമാണ് നമുക്ക് നയന മനോഹരമായ നീല വെളിച്ചം ആയി ദൃശ്യ വിസ്മയം ആകുന്നത്.

ഉപ്പിൻ്റെ സാന്നിധ്യം കടൽ കായൽ ജലത്തിൽ കൂടുന്ന വേനൽ കാലത്ത് മാത്രമാണ് ഈ നീല പ്രകാശം മനുഷ്യൻ്റ നഗ്ന നേത്രങ്ങളാൽ സുവ്യക്തമായി കാണൻ കഴിയുക. ഉപ്പിൻ്റെ അംശം 30 – 35 P P T (പാർട്ട്സ് പെർ തൗസൻ്റ്) (അതായത് ഒരുലിറ്റർ ജലം ചൂടാക്കി വറ്റിച്ചാൽ 30-35 ഗ്രാം ഉപ്പ് ലഭിക്കുക.) ആകുമ്പോഴാണ്. 

സാധാരണ വേനൽ കടുത്ത് ഉപ്പ് കൂടുന്ന ഫെബ്രുവരി മുതൽ ഏപ്രിൽ, മെയ് വരെ കായലുകളിലെ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളിൽ ഇത് നന്നായി കാണാൻ കഴിയും. ഈ വർഷം വേലിയേറ്റം കൂടുതൽ ആയതിനാൽ താമസിച്ച് മാർച്ച് മാസത്തിലാണ് ഇത് എത്തിയിരിക്കുന്നത്.

ചന്ദ്രൻ്റെ പ്രകാശം ആകാശത്ത് കാണാത്ത നല്ല ഇരുട്ടുള്ള രാത്രി സമയങ്ങളിൽ കായൽ ഓളങ്ങളിലും കടൽ തിര മാലകളിലും ജലത്തെ കൃത്രിമമായി ഇളക്കിയാലും മീൻ ഓടുമ്പോൾ പോലും കവര് എന്ന നീല വെളിച്ചം കാണാനാകും.

ആകാശത്ത് ചന്ദ്രൻ്റെ വെളിച്ചം ഒട്ടും ഇല്ലാത്ത സമയങ്ങളിലാണ് ഇത് കൂടുതൽ വ്യക്തമാകുക. വെളുത്ത വാവ് കഴിഞ്ഞ് 2 – 3 ദിവസങ്ങൾ മുതൽ കറുത്ത വാവ് കഴിഞ്ഞ് 2- 3 ദിവസം വരെ സന്ധ്യ സമയത്തും കറുത്ത വാവു കഴിഞ്ഞ് നേരം പുലരും മുമ്പും മനോഹരമായി കവരിനെ നമുക്ക് ദൃശ്യമാകും. 

സൂഷ്മ ജീവികൾ കൂട്ടമായി പുറപ്പെടുവിക്കുന്ന തണുത്ത വെളിച്ചം നമ്മുടെ കണ്ണിന് കുളിർമ്മയേകും.

സിനിമ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ മുതലായവ വഴി പുറം ലോകം അറിഞ്ഞ കവര് ഇപ്പോൾ ചെല്ലാനം, കുമ്പളങ്ങി, ഇടകൊച്ചി, പെരുമ്പടപ്പ് മുതലായ സ്ഥലങ്ങളിലെ കയൽ, തോട്, ചെമ്മീകെട്ട്, പാട ശേഖരങ്ങളിലും തീര കടലിലും നന്നായി ദൃശ്യമാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

താനൂരിലെ പെൺകുട്ടികൾക്ക് പ്രാദേശിക സഹായം ലഭിച്ചു?; അന്വേഷണ സംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം വീണ്ടും...

സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.എറണാകുളം...

വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; ധനുഷ്കോടിയിലും ഇനി ഇ-പാസ്

ചെന്നൈ: ധനുഷ്കോടിയിൽ വാഹനങ്ങൾക്ക് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി തമിഴ്‌നാട് തീരമേഖല...

കോട്ടയത്ത് ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; പ്രതിക്കായി വ്യാപക തിരച്ചിൽ

കോട്ടയം: കോട്ടയം കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു....

ചിരിപ്പിക്കാൻ മാത്രമല്ല, അൽപ്പം ചിന്തിക്കാനുമുണ്ട്! ആക്ഷേപഹാസ്യ ചിത്രം ‘പരിവാർ’- മൂവി റിവ്യൂ

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു...

എല്‍ഡിഎഫിന്റെ ഐശ്വര്യം എന്‍ഡിഎയാണ്… പിണറായി മാറിയാൽ സർവനാശം

ആലപ്പുഴ: പിണറായി വിജയന്‍ നേതൃസ്ഥാനത്ത് നിന്ന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി...

Related Articles

Popular Categories

spot_imgspot_img