web analytics

ലോക്സഭാ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം വേഗത്തിലാക്കി സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ്  പത്രികാ സമര്‍പ്പണംവേഗത്തിലാക്കി സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് വിവിധ ജില്ലകളില്‍ പത്രികകള്‍ സമര്‍പ്പിച്ചു.

ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ പത്രിക സമര്‍പ്പിച്ചു. പി.കെ.കൃഷ്ണദാസാണ് മുരളീധരനൊപ്പമുണ്ടായത്. മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വസീഫ് എന്നിവരും പത്രിക സമര്‍പ്പിച്ചു. പാലൊളി മുഹമ്മദ്‌ കുട്ടി, ടി.കെ.ഹംസ എന്നിവര്‍ക്ക് ഒപ്പമാണ് കളക്ടറേറ്റില്‍ എത്തിയത്. മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.അബ്ദുള്‍ സലാമും പത്രിക നല്‍കി.

മന്ത്രി വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ്‌ ഐസക് പത്രിക നല്‍കാനെത്തിയത്.

കുടുംബശ്രീ പ്രവര്‍ത്തകരാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. പത്രിക നല്‍കി മടങ്ങുമ്പോള്‍ ഒരു ഫ്ലാസ്കാണ് കളക്ടര്‍ സമ്മാനിച്ചത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനും പത്രിക നല്‍കി.

ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി സി.രവീന്ദ്രനാഥും പത്രിക നല്‍കി. എറണാകുളം കളക്ടറെറ്റില്‍ എത്തിയാണ് പത്രികാ സമര്‍പ്പണം നടത്തിയത്. മന്ത്രി പി.രാജീവ് ഒപ്പമുണ്ടായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.രാധാകൃഷ്ണനും എറണാകുളത്ത് പത്രിക നല്‍കി.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ ബെംഗളൂരു: കോർപ്പറേറ്റ് ജോലിയിലെ...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

Related Articles

Popular Categories

spot_imgspot_img