നാലമ്പല ദര്‍ശനത്തിനായി കെഎസ്ആര്‍ടിസി
തൃശൂർ: നാലമ്പല ദര്‍ശനത്തിനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നു. ഈ മാസം 17 മുതലാണ് സർവീസുകൾ ആരംഭിക്കുക.
കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട യൂണിറ്റില്‍ നിന്നു രണ്ട് നാലമ്പല സർവീസുകളാണ് നടത്തുക. രാവിലെ 6 മണിക്കും 6.30 നും ഇടയിലാണ് ബസ് സർവീസ് ആരംഭിക്കുന്നത്.
സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗോപി, ചാലക്കുടി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെജെ സുനില്‍, കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, അമ്പിളി ജയന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ജിഎസ് രാധേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.
കൊച്ചിയുടെ രാത്രി കാഴ്ചകൾക്ക് ഇനി ‘ഡബിൾ’ വൈബ്
കൊച്ചി: കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കൊച്ചി ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിൾ ഡക്കർ ബസ് എത്തിച്ചിരിക്കുന്നത്.
റൂട്ട് ഇങ്ങനെ
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നിന്നു വൈകിട്ട് 5 മണിക്ക് ആണ് ബസ് പുറപ്പെടുക.
തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം ചർച്ച്, ഹൈകോർട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സർവീസിന്റെ ക്രമീകരണം.
മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കിൽ 150 രൂപയുമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഫിറ്റ്നെസ് തീർന്ന 34 വർഷം പഴക്കമുള്ള ബസ് ഓടിക്കുന്നതിലെ വിമർശനവും മഴക്കാലത്ത് തുറന്ന മേൽക്കൂരയുള്ള ബസ് ഓടിക്കുന്ന ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിട്ടുണ്ട്.
‘ആഹാ വെറും 34 വർഷം മാത്രം പഴക്കമുള്ള നല്ല പുതുപുത്തൻ വണ്ടി ആണല്ലോ. ഇതോടെ കൊച്ചിയിൽ കെഎസ്ആർടിസി വക പുരാവസ്തുക്കളുടെ എണ്ണം രണ്ടായി. ഒന്ന് ഈ വണ്ടിയും മറ്റൊന്ന് ആ സ്റ്റാൻഡും’– എന്നാണ് ഒരാൾ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നത്.
‘മഴക്കാലത്തു യാത്ര ബുദ്ധിമുട്ടാകും. മുകളിൽ ട്രാൻസ്പേരന്റ് ഷീറ്റ് കവർ ചെയ്താൽ നന്നായിരിക്കും’ എന്നും ആളുകൾ പറയുന്നു.
കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകൾ ഓടിച്ച് ഗണേഷ്‌കുമാർ; ബാക്കി ഉടൻ എത്തുമെന്നും മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു നോക്കി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.
‘പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു…’ എന്ന് തുടങ്ങുന്ന കുറിപ്പോടെ ബസ് ഓടിക്കുന്നതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
വാങ്ങിയ ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍ തന്നെ ബാക്കി ബസുകള്‍ കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു. ഒട്ടും വൈകാതെ സുഖയാത്ര ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
Summary: Kerala RTC (KSRTC) is launching special bus services for the Nalambala Darshan pilgrimage starting from July 17. Two services will operate from the Irinjalakuda unit to facilitate devotees.









