കൊച്ചി; ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി വാളറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസ് താഴ്ചയിലേക്ക് മറിഞ്ഞു. 18 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേര്യമംഗലം വനമേഖലയിൽ ആറാം മൈലിനും വാളറക്കും ഇടയിലാണ് അപകടം നടന്നത്. അടൂരിലേക്ക് പോയ ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയ്ക്കാണ് അപകടത്തിൽപ്പെട്ടത്.
യാത്രക്കാരിൽ പലർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷാസേനയും നാട്ടുകാരും വടം കെട്ടിയാണ് യാത്രക്കാരെയും പരിക്കേറ്റവരെയും താഴ്ചയിൽ നിന്നും കരയ്ക്ക് കയറ്റിയത്.
English Summary
KSRTC in Adimali. fell into the pit