web analytics

ഗവി യാത്രക്കിടെ പണിമുടക്കി കെഎസ്ആർടിസി; 38 അംഗ സംഘം വനത്തിൽ കുടുങ്ങി

പത്തനംതിട്ട: കെഎസ്ആർടിസി ടൂർ പാക്കേജിൽ പത്തനംതിട്ട ഗവിയിലേക്ക് പോയ സംഘത്തിന്റെ ബസ് വനമേഖലയിൽ വെച്ച് തകരാറിലായി. ഇതേ തുടർന്ന് പ്രായമായവരും കുട്ടികളും അടക്കമുള്ള 38 അംഗ സംഘം വനത്തിൽ കുടുങ്ങി.

കൊല്ലം ചടയമംഗലത്ത് നിന്നും യാത്ര പുറപ്പെട്ടവരാണ് മൂഴിയാർ വനത്തിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. പ്രായമായവരും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് ഭക്ഷണവും വെള്ളവും പ്രാഥമികാവശ്യ സൗകര്യങ്ങളും ലഭിക്കാതെ നാലുമണിക്കൂറോളം കാടിനുള്ളിൽ ദുരിതമനുഭവിച്ചത്.

പത്തനംതിട്ട ഡിപ്പോയിൽ പലതവണ വിളിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് യാത്രക്കാർ പരാതി പറയുന്നു. പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടെന്നും ആനയുടെ ചിന്നം വിളി കേട്ടെന്നും യാത്രക്കാർ പറഞ്ഞു.

അതേസമയം മൂന്നു മണി കഴിഞ്ഞ് പകരം ബസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ ആ ബസിൽ എല്ലാവർക്കും യാത്ര ചെയ്യാനുള്ള സൗകര്യമില്ലെന്ന് യാത്രക്കാർ‌ പരാതിപ്പെട്ടെങ്കിലും യാത്ര തുടരാൻ തീരുമാനിച്ചു. പക്ഷേ അതിന്റെ ക്ലച്ചിനു തകരാർ സംഭവിച്ചതോടെ വീണ്ടും യാത്ര മുടങ്ങി എന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img