വൈദ്യുതി ബോർഡിൽ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. കെഎസ്ഇബിയിൽ മേയ് 3ന് വിരമിക്കാനൊരുങ്ങുന്നത് 1099 പേരാണ്. പുതിയ നിയമനങ്ങൾ നടക്കാത്തതിനാൽ ലൈൻമാൻമാരുടെ കുറവുണ്ട്. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വിരമിച്ചവരെ 750 രൂപ ദിവസക്കൂലിക്ക് നിയമിക്കാനാണ് തീരുമാനം. എന്നാൽ 750 രൂപയ്ക്ക് എത്ര പേർ ജോലിക്കെത്തുമെന്നും ആശങ്കയുണ്ട്.
ആകെ 30,321 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. നിലവിൽ 28,044 പേരാണുള്ളത്. ഇതിൽനിന്നാണ് 1099 പേർകൂടി വിരമിക്കുന്നത്. ആകെ മൊത്തം 3376 ജീവനക്കാരുടെ കുറവാണ് നിലവിലുള്ളത്. കഴിഞ്ഞ മേയിൽ 899 പേരാണ് കെഎസ്ഇബിയിൽ വിരമിച്ചത്. കഴിഞ്ഞ വർഷം ആകെ 1300 പേരും.
തസ്തികകളുടെ പുനഃസംഘടന പൂർത്തിയാകും വരെ ഒരു തസ്തികയിലെയും ഒഴിവുകൾ പി എസ് സി റിപ്പോർട്ട് ചെയ്യേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ലൈൻമാൻ, വർക്കർ തസ്തികകളിലെ ജീവനക്കാരുടെ കുറവ് വേനൽക്കാലത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മഴക്കാലമാകുന്നതോടെ സംസ്ഥാനമൊട്ടാകെ അറ്റകുറ്റപണികൾക്കും മറ്റും കൂടുതൽ പേരെ ആവശ്യമായി വരുന്ന സമയത്താണ് തൊഴിലാളി പ്രതിസന്ധി വരുന്നത്.
Read More: ഐ ഫോണിൽ വീണ്ടും ഗുരുതര സുരക്ഷാവീഴ്ച; ഈ അപ്ഡേറ്റ് ചെയ്തവർക്കെല്ലാം പണികിട്ടി !
Read More:ബഹിരാകാശത്ത് തീക്കളിയുമായി റഷ്യ….ഞെട്ടിത്തരിച്ച് ലോകം !