തിരുവനന്തപുരം: കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ വീടിനുള്ളിൽ മരിച്ച നിലയിൽ. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചു ആട്ടുകാൽ സ്വദേശി ഷെമീം മൻസിലിൽ മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ വീടിന്റെ മുകളിലത്തെ നിലയിലെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോത്തൻകോട് കെഎസ്ഇബി ഓഫിസിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്നു ഷെമീം. ഒന്നര മാസം ആയിട്ടേയുള്ളൂ ഇദ്ദേഹത്തിന് ജോലിയിൽ പ്രമോഷൻ ലഭിച്ചിട്ട്.
വിവരം ലഭിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്താണ് മരണ കാരണം എന്നതിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന ശബ്ദസന്ദേശം പങ്കുവെച്ചു; യുവാവ് പിടിയിൽ
മലപ്പുറം: പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ മലപ്പുറത്ത് യുവാവ് പിടിയിൽ. പുത്തൂർ പാറക്കോരി സ്വദേശി ജാസിർ (35)ആണ് പോലീസ് പിടിയിലായിരിക്കുന്നത്.
അതിജീവിതയെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഉൾപ്പെട്ട ശബ്ദസന്ദേശം സാമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിനാണ് കേസ്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.