തിരുവനന്തപുരം: കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. ഉച്ചക്ക് 2.30ന് കെപിസിസി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാ ഭവനിലാണ് യോഗം ചേരുക.
പാർട്ടി പുനഃസംഘടനയാണ് യോഗത്തിലെ പ്രധാന അജണ്ടയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയാകും.
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനവും രാഷ്ട്രീയകാര്യ സമിതി യോഗം ചർച്ച ചെയ്യും. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിൽ പി വി അൻവറിനെ കൂടെ നിർത്തുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്.
എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാസ് മുൻഷി എന്നിവർ യോഗത്തിൽ പങ്കെടുക്കും.