web analytics

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

കോഴിക്കോട്: ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാത്ത നിക്ഷേപം 121.74 കോടി രൂപ. 4.89 ലക്ഷം അക്കൗണ്ടുകളിലായാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്. 

പത്ത് വർഷത്തിലേറെയായി ഒരിടപാടുപോലും നടന്നിട്ടില്ലാത്ത അക്കൗണ്ടുകളെയാണ് അവകാശികളില്ലാത്തതായി കണക്കാക്കുന്നത്.

ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമകൾക്കോ നിയമപരമായ അവകാശികൾക്കോ തിരികെ നൽകുന്നതിനായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലാതല ക്യാമ്പ് സംഘടിപ്പിക്കുന്നു.

 29-ന് രാവിലെ 10 മുതൽ കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജണൽ ഓഫീസ് ഹാളിലാണ് ക്യാമ്പ് നടക്കുക.

ക്യാമ്പിൽ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, ഫിനാൻഷ്യൽ ലിറ്ററസി സെന്ററുകൾ എന്നിവയുടെ സഹായ കൗണ്ടറുകൾ പ്രവർത്തിക്കും.

 അവകാശികളാണെന്ന് ബോധ്യപ്പെട്ടാൽ നിക്ഷേപം തിരികെ ലഭിക്കുന്നതിനുള്ള നടപടികളും മാർഗനിർദേശങ്ങളും നൽകും. തുടർനടപടികൾക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങൾ സജ്ജമാക്കും.

നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന അവശ്യ രേഖകൾ സഹിതം ക്യാമ്പിലെത്തണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547860327 എന്ന നമ്പറിൽ ബന്ധപ്പെടാം.

English Summary

Banks in Kozhikode district hold ₹121.74 crore in unclaimed deposits spread across 4.89 lakh inactive accounts. A district-level camp will be held on the 29th to help rightful owners or heirs reclaim these funds, with support from banks, insurance firms, and financial institutions.

kozhikode-unclaimed-bank-deposits-camp

Kozhikode, Unclaimed Deposits, Banks, Lead Bank Camp, Kerala Bank, Financial Awareness

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img