web analytics

മലപ്പുറത്ത് കാണാതായ പെൺകുട്ടികളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട്; തിരച്ചിൽ ശക്തമാക്കി പൊലീസ്

മലപ്പുറം: മലപ്പുറം താനൂരിൽ ഇന്നലെ മുതൽ കാണാതായ പ്ലസ് വൺ വിദ്യാർഥിനികളുടെ അവസാന ടവർ ലൊക്കേഷൻ കണ്ടെത്തിയത് കോഴിക്കോടാണെന്ന് പൊലീസ്. പെൺകുട്ടികളുടെ ഫോണുകൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സ്വിച്ച് ഓഫ് ആയിരിക്കുന്നത്. കോൾ റെക്കോഡുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

കാണാതാകുന്നതിന് മുമ്പായി രണ്ട് കുട്ടികളുടെ നമ്പറിലേക്കും ഒരേ നമ്പറിൽ നിന്നും കോൾ വന്നിട്ടുണ്ട്. ഈ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയാണെന്നും പൊലീസ് പറഞ്ഞു. നിലവിൽ കോഴിക്കോട് കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തിവരുന്നത്.

താനൂർ നിറമരുതൂർ മംഗലത്ത് അബ്ദുൾ നസീറിൻ്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശൻറെ മകൾ അശ്വതി (16) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്.

ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ കുട്ടികൾ പരീക്ഷയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നു എന്ന കാര്യം അറിയുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു. ഈ പേരും പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നുമിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി വിശാഖപട്ടണം: രാജ്യത്തെ 20 സംസ്ഥാനങ്ങൾ...

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല വെയിലത്ത് ദാഹിച്ച് വലഞ്ഞ് എത്തുന്നവർ...

കൊന്ന് തിന്നാൻ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ

ലൈംഗികാരോപണങ്ങളിൽ വ്യക്തത വരുത്താതെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പ്രതിപക്ഷ...

ജയേഷ് പോക്സോ കേസിലും പ്രതി

ജയേഷ് പോക്സോ കേസിലും പ്രതി പത്തനംതിട്ട: യുവാക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി...

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന്

മിൽമ പാലിന്റെ വില വർധന; അന്തിമ തീരുമാനം ഇന്ന് മിൽമ പാൽ വില...

Related Articles

Popular Categories

spot_imgspot_img