web analytics

വരുന്നു, കോഴിക്കോട്ട് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി

വരുന്നു, കോഴിക്കോട്ട് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി

കോഴിക്കോട്: വിദേശരാജ്യങ്ങളിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ പോകാതെ കുറഞ്ഞ ചെലവിൽ അവയവമാറ്റ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദ്യ സർക്കാർ അവയവ–ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു.

 കോഴിക്കോട് ചേവായൂർ ത്വക് രോഗാശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണ് രാജ്യത്തെ തന്നെ ആദ്യ സമഗ്ര അവയവമാറ്റ സർക്കാർ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കിഫ്ബി ഫണ്ടിൽ നിന്ന് 617 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സ, അദ്ധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഒരേ കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അവയവങ്ങൾക്കുണ്ടാകുന്ന ഗുരുതര രോഗങ്ങൾ മുതൽ അവയവമാറ്റ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണ സൗകര്യങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കുക. രണ്ട് ഘട്ടങ്ങളിലായാണ് ആശുപത്രി നിർമാണം. 

ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയും മെഡിക്കൽ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

എട്ട് നിലകളിലായി 500ലധികം കിടക്കകളോടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നത്.

 ആദ്യഘട്ടത്തിൽ 350 കിടക്കകളും ഐ.സി.യു, എച്ച്.ഡി.യു, ഡയാലിസിസ് സെന്റർ, 10 ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയും പ്രവർത്തനക്ഷമമാകും.

14 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും വിവിധ ഡിവിഷനുകളും ഉൾപ്പെടുന്ന ആശുപത്രി, ട്രാൻസ്‌പ്ലാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ സ്ഥാപനമായും പ്രവർത്തിക്കും.

 31 അക്കാദമിക് കോഴ്സുകൾ ആരംഭിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ മുതൽ കോടികൾ വരെ ചെലവാകുന്ന അവയവമാറ്റ ചികിത്സ, ഈ സർക്കാർ സ്ഥാപനത്തിലൂടെ നിലവിലുള്ള ചെലവിന്റെ ഏകദേശം മൂന്നിലൊന്നായി കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

 നിയമസങ്കീർണതകളും സൗകര്യക്കുറവും കാരണം അന്യസംസ്ഥാന ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. ശസ്ത്രക്രിയകൾ വേഗത്തിൽ നടത്താൻ കഴിയുന്നതിനാൽ ദീർഘകാല കാത്തിരിപ്പും കുറയും.

ചികിത്സ കഴിഞ്ഞവർക്ക് ആവശ്യമായ മരുന്നുകളും വിലക്കുറവിൽ ലഭ്യമാക്കാനും സംവിധാനം ഒരുക്കും.

ഒരു വർഷം ആശുപത്രിയിൽ നടത്താനാകുന്ന ശസ്ത്രക്രിയകൾ (ലക്ഷ്യം):

കോർണിയ ട്രാൻസ്‌പ്ലാന്റ് – 1,100

വൃക്ക ട്രാൻസ്‌പ്ലാന്റ് – 520

കരൾ ട്രാൻസ്‌പ്ലാന്റ് – 320

ആന്ത്ര ട്രാൻസ്‌പ്ലാന്റ് – 15

പാൻക്രിയാസ് ട്രാൻസ്‌പ്ലാന്റ് – 15

ഹൃദയ ട്രാൻസ്‌പ്ലാന്റ് – 50

ശ്വാസകോശ ട്രാൻസ്‌പ്ലാന്റ് – 40

ബോൺമാരോ ട്രാൻസ്‌പ്ലാന്റ് – 120

സോഫ്റ്റ് ടിഷ്യു / വിരൽ / കൈ / എല്ല് / മുഖം ട്രാൻസ്‌പ്ലാന്റ് – 300

English Summary

Kerala Chief Minister Pinarayi Vijayan laid the foundation stone for the state’s first government-run Organ and Tissue Transplant Institute in Kozhikode. Built with KIIFB funding of ₹617 crore, the hospital will provide comprehensive and affordable transplant treatment, training and research facilities, significantly reducing the cost of organ transplant surgeries and dependence on private or out-of-state hospitals.

kozhikode-government-organ-transplant-institute-foundation-stone-laid

Kozhikode, organ transplant hospital, Kerala health project, government hospital, Pinarayi Vijayan, KIIFB project, organ and tissue transplant institute, medical infrastructure, transplant surgery, Kerala healthcare

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

വെയിലത്തുനിന്ന് എസിയിലേക്ക് ഓടി കയറുന്നവരാണോ? ആരോഗ്യവിദഗ്ധരുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്…!

വെയിലത്തുനിന്ന് എസിയിലേക്ക് കയറുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം അതിതീവ്രമായ ഉഷ്ണതരംഗത്തിലൂടെ നാം കടന്നുപോകുമ്പോൾ, എയർ...

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംതിരുവനന്തപുരത്ത് സ്കൂട്ടറുമായി...

500 രൂപ മോഷണം ആരോപണം; പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു

കൊല്ലം: Punalurയിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ...

ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ...

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

പുനലൂരിൽ ആറാം ക്ലാസ്സുകാരനോട് ക്രൂരത; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു

പുനലൂരിൽ ആറാം ക്ലാസ്സുകാരനെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു കൊല്ലം പുനലൂരിൽ...

Related Articles

Popular Categories

spot_imgspot_img