web analytics

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു

കണ്ണൂർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു. പൊ​യ്യ​മ​ല സ്വ​ദേ​ശി കു​രി​ശു​മൂ​ട്ടി​ൽ ജോ​ർ​ജി​ൻറെ പോ​ത്തി​നെ​യാ​ണ് ക​ടു​വ കൊ​ന്നുതിന്നത്.

പ്ര​ദേ​ശ​ത്ത് മു​മ്പും പു​ലി​യു​ടെ​യും ക​ടു​വ​യു​ടെ​യും സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​മാ​ണ്. പ​ല​ത​വ​ണ വ​നം​വ​കു​പ്പി​നോ​ട് കൂ​ടു സ്ഥാ​പി​ച്ച് വ​ന്യ​ജീ​വി​യെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.തിങ്കളാഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

കാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്ന മൃ​ഗങ്ങളുടെ എണ്ണം അടുത്തിടെയായി വളരെ കൂടുതലാണ്. തീറ്റയും വെള്ളവും കുറയുന്നതും മനുഷ്യരുടെ ഇടപെടലുമെല്ലാം ഇതിനു കാരണമാണ്.

ഇവ മനുഷ്യരെ ആക്രമിക്കുന്നതും അടുത്തിടെ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോതമംഗലത്തുണ്ടായ ദാരുണ സംഭവം തന്നെ ഉദാഹരണം.

വന്യമൃ​ഗങ്ങളുടെ ആക്രമണത്തെ ചെറുക്കാൻ ഒരുപരിധി വരെ നമുക്ക് സാധിക്കും. ആന തുടങ്ങി അപകടകാരികളായ വന്യമൃ​ഗങ്ങളുടെ മുന്നില്കപ്പെട്ടാൽ ചെയ്യേണ്ട കാര്യഗങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

ആന ആക്രമിക്കാൻ വന്നാൽ :

റോഡിൽ വാഹനമോടിച്ച് പോകുന്ന സമയത്താണ് ആനയെ കാണുന്നതെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം സുരക്ഷിതമായ ദൂരത്തേക്ക് പിന്നോട്ട് കൊണ്ടുപോകുക.

അവയെ പ്രകോപിപ്പിക്കാനോ മുന്നോട്ട് പോകാനോ പാടില്ല. ആന നിൽക്കുന്നിടത്തു നിന്ന് നിങ്ങൾ നിൽക്കുന്നിടത്തേക്ക് ചുരുങ്ങിയത് 50 മീറ്റർ ദൂരം എങ്കിലും ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്.

ഓടുമ്പോൾ ആനയുടെ കാഴ്ചയിൽ നിന്ന് മറയ്ക്കുന്ന വിധം ഓടുക. കാരണം നേരെയുള്ള ഓട്ടത്തിൽ ആനക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത കിട്ടുമെന്നാണ് പറയപ്പെടുന്നത്.

കുത്തനേയുള്ള ഇറക്കത്തിലൂടെ ഓടാൻ സാധിച്ചാൽ ആന പിന്തുടരില്ലെന്നാണ് രീതി.

നിരപ്പായ സ്ഥലത്താണെങ്കിൽ നേരെ ഓടാതെ ഇടത്തോട്ടും വലത്തോട്ടും സിഗ് സാഗ് രീതിയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുക.

രാത്രിയിൽ ആനക്ക് മുൻപിൽ വാഹനം പെട്ടാൽ ഡോർ തുറന്ന് ഇറങ്ങി വനത്തിലേക്ക് ഓടാൻ ശ്രമിക്കരുത്. കാരണം വനത്തിൻ്റെ ദിശ അറിയാതെ പോകുന്നത് കൂടുതൽ അപകടമാണ്.

ആനയുടെ കുഞ്ഞ് ഒപ്പമുണ്ടെങ്കിൽ ആന ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ആന അവരുടെ കുഞ്ഞിനെ സംരക്ഷിക്കാൻ എന്നോണം വളരെയധികം ശ്രദ്ധയോടെയാവും സഞ്ചരിക്കുക.

രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ആനയെ കണ്ടാൽ ഒരു കാരണവശാലും വണ്ടിയുടെ എഞ്ചിനും ലൈറ്റും ഓഫ് ചെയ്യരുത്. കൂടാതെ ഹോൺ മുഴക്കി അവയെ പ്രകോപിപ്പിക്കാനും പാടില്ല.

ഏതെങ്കിലും സാഹചര്യത്തിൽ ആന നിങ്ങളെ ഓടിച്ചാൽ ഓടുന്ന വഴിക്ക് പെട്ടന്ന് നിങ്ങളുടെ ഷോൾ പോലുള്ള വസ്ത്രം, ബാഗ്, തുടങ്ങിയവ നിലത്ത് എറിയാൻ ശ്രമിക്കുക. കാരണം ആനയുടെ ശ്രദ്ധ മാറ്റാൻ ഇതിലൂടെ സാധിക്കുന്നതാണ്.

ആനയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തേണ്ടിവരികയോ രാത്രി സഞ്ചരിക്കേണ്ടി വരികയോ ചെയ്താൽ വലിയ തീപ്പന്തം കത്തിച്ച് പിടിച്ച് പോകുന്നത് നല്ലതാണ്.

തീപ്പന്തം ആനക്ക് മാത്രമല്ല എല്ലാ വന്യജീവികൾക്കും ഭയമുള്ള ഒന്നാണ്. ഇത് ഒരു പരിധിവരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കും.

English Summary

A cow tied in a shed in Poyyamala, Kottiyoor (Kannur), was killed and eaten by a tiger on Monday night. Residents say tiger and leopard sightings are common in the area, and despite repeated complaints, the forest department has taken no concrete action.

kottiyoor-tiger-kills-cow-wildlife-threat-elephant-safety-tips

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

അമിതഭാരം കയറ്റിയ ലോറികൾക്ക് ‘പൂട്ടിട്ട്’ ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3 കോടി രൂപ പിഴ

അമിതഭാരം കയറ്റിയ ലോറികൾക്ക് 'പൂട്ടിട്ട്' ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img