web analytics

എംഡിഎംഎ വാങ്ങിയിട്ട് പണം നൽകിയില്ല; ബൈക്ക് പണയം വച്ചതിലും തര്‍ക്കം; യുവാവിനെ കൊന്ന് കൊലവിളിച്ച് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും മകനും

എംഡിഎംഎ വാങ്ങിയിട്ട് പണം നൽകിയില്ല; ബൈക്ക് പണയം വച്ചതിലും തര്‍ക്കം; യുവാവിനെ കൊന്ന് കൊലവിളിച്ച് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും മകനും

കോട്ടയം∙ നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയാണ് അനിൽകുമാറിന്റെ വീടിനു മുന്നിൽ വെച്ചുണ്ടായ സംഭവത്തിൽ ആദർശ് ജീവൻ നഷ്ടപ്പെടുന്നത്.

അഭിജിത്തിനും ആദർശിനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാരംഭ വിവരം.

കൊലപാതകവുമായി ലഹരി ഇടപാടുകൾക്ക് ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. കോട്ടയം എസ്പി ഷാഹുൽ ഹമീദ് ഐപിഎസ് നേരിട്ട് എത്തി ചോദ്യം ചെയ്തു.

ബൈക്ക് പണയം വിഷയത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ മൊഴി നൽകിയെങ്കിലും പൊലീസ് ഇപ്പോൾ അത് വിശ്വസിച്ചിട്ടില്ല.

പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടുതൽ അന്വേഷണം പുരോഗമിച്ചുവരികയാണ്.

സംഭവവിവരം:

അർധരാത്രിയോടെ ആദർശും സുഹൃത്തുക്കളും അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെത്തുടർന്ന് സംഘർഷം ശക്തമായി.

ഇതിനിടെ അഭിജിത്ത് കത്തി ഉപയോഗിച്ച് ആദർശിനെ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇതേസമയം, അനിൽകുമാർ ഈ തവണ യുഡിഎഫ് വിമത സ്ഥാനാർഥിയായി കോട്ടയം നഗരസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.

മകനാണ് ആദർശിനെ കുത്തിയതെന്നും താൻ പിടിച്ചുമാറ്റാൻ മാത്രമാണ് ശ്രമിച്ചതെന്നും അനിൽകുമാർ പൊലീസ് മൊഴിയിൽ വ്യക്തമാക്കിയതായി വിവരമുണ്ട്.

English Summary

A former Kottayam municipal councillor, Anilkumar, and his son Abhijith have been taken into police custody after a 23-year-old youth, Adarsh from Puthuppally Manganam, was stabbed to death outside Anilkumar’s residence early Monday morning.

Police suspect a financial dispute between Abhijith and the victim, though they are also probing possible links to drug-related dealings. SP Shahul Hameed IPS questioned the accused directly.

According to initial reports, Adarsh and his friends arrived at Abhijith’s house late at night and created a commotion, which escalated into a fight. During the altercation, Abhijith allegedly stabbed Adarsh. He was rushed to Kottayam Medical College but died. Anilkumar claimed he only tried to intervene and separate them.

Further investigation and evidence collection are underway.

kottayam-youth-murder-congress-ex-councillor-custody

Kottayam, murder, stabbing, Congress, councillor, arrest, crime, Kerala police, youth death, Puthuppally

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

Related Articles

Popular Categories

spot_imgspot_img