web analytics

കോട്ടയത്ത് കേരള കോൺഗ്രസുകാർ തമ്മിലുള്ള മത്സരം കടുക്കും ; യു.ഡി.എഫ് സ്ഥാനാർഥി ജോസഫ് ഗ്രൂപ്പ്‌ നേതാവ് ഫ്രാൻസിസ് ജോർജ്

കോട്ടയം: കോട്ടയം തെരഞ്ഞെടുപ്പ് ചൂടിലേക്ക് . കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി ജോസഫ് ഗ്രൂപ്പ്‌ നേതാവ് ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി.ജെ ജോസഫാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ​തോടെ കോട്ടയത്ത് കേരള കോൺഗ്രസുകാർ തമ്മിലുള്ള മത്സരമാകും ഇക്കുറി നടക്കുക.

എൽ.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം) നേതാവ് തോമസ് ചാഴികാടനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കാൻ ഏകണ്ഠമായാണ് തീരുമാനിച്ചതെന്ന് പി.ജെ ജോസഫ് പറഞ്ഞു. വിജയം സുനിശ്ചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടി ഏൽപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ കെ.എം ജോർജിൻ്റെ മകനാണ് ഫ്രാൻസിസ് ജോർജ്.

 

Read Also: പുൽപ്പള്ളിയിൽ ജനരോഷം ഇരമ്പുന്നു; വനംവകുപ്പിന്റെ ജീപ്പ് തകർത്ത് റീത്ത് വെച്ച് നാട്ടുകാർ, കനത്ത പ്രതിഷേധം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img