web analytics

പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗ് കിരീടത്തിൽ മുത്തമിട്ട് കൊല്ലം; കാലിക്കറ്റിൻ്റെ കാറ്റൂരിവിട്ടത് സച്ചിൻ

കാലിക്കറ്റിനെ അടിച്ചുനിലംപരിശാക്കി കൊല്ലത്തത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗ് കിരീടം സമ്മാനിച്ച് സച്ചിൻ ബേബി. 214 വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു,.Kollam won the first Kerala Cricket League

സെഞ്ചുറിയുമായി അപരാജിത കുതിപ്പ് നടത്തിയ നായകൻ സച്ചിൻ ബേബിയാണ് കളിയിലെ താരം. 54 പന്തിൽ 7 പടുകൂറ്റൻ സിക്സും എട്ട് ബൗണ്ടറികളുമായി 105* റൺസാണ് താരം അടിച്ചെടുത്തത്.

കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിലേക്ക് ബാറ്റേന്തിയ കൊല്ലത്തിന് തുടക്കം പതറിയെങ്കിലും സച്ചിൻ ബേബി ടീമിനെ ഒറ്റയ്‌ക്ക് തോളേറ്റുകയായിരുന്നു.

ആറു വിക്കറ്റിനായിരുന്നു കൊല്ലത്തിന്റെ വിജയം. 45 റൺസെടുത്ത വത്സൽ ​ഗോവിന്ദ് സച്ചിന് ഉറച്ച പിന്തുണ നൽകി.

അഭിഷേക് നായർ(25), അരുൺ പൗലോസ്(13), ഷറഫുദ്ദീൻ(2),രാഹുൽ ശർമ(15*) എന്നിവരാണ് മറ്റ് സ്കോറർമാർ. അഖിൽ ദേവാണ് 44 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തത്.

നായകൻ രോഹന്‍ കുന്നുമ്മല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റർ എം. അജിനാസ്, അഖില്‍ സ്‌കറിയ എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് കാലിക്കറ്റിന് കരുത്ത് പക‍ർന്നത്. കൊല്ലത്തിനായി അമല്‍ എ.ജി, സുധേഷന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img