കൊല്ലം: കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. ഉപരാഷ്ട്രപതി സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ കൊല്ലം സന്ദർശനത്തെ തുടർന്ന് നഗരത്തിൽ വ്യാപകമായ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷ കാര്യങ്ങളും ശക്തമാക്കി.
ഇതിന്റെ ഭാഗമായി നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചത്.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്നു കൊല്ലം ആശ്രാമം മൈതാനം – ചിന്നക്കട, കൂടാതെ റെയിൽവേ സ്റ്റേഷൻ, കർബല, ഫാത്തിമാ മാതാ കോളേജ്, ചെമ്മാൻമുക്ക് വരെയുള്ള വഴികളിലെ റോഡ്സൈഡുകളിൽ വാഹന പാർക്കിംഗ് നിയന്ത്രണം/നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ പരിഗണിച്ച് പൊലീസ് പ്രത്യേക നിരീക്ഷണ നടപടികളും റൂട്ട്മാപ്പുകളും പുറത്തിറക്കി.
ഫാത്തിമ മാതാ കോളേജിന്റെ 75ാം വാർഷിക ജൂബിലി ഉദ്ഘാടനം
ഫാത്തിമ മാതാ നാഷണൽ കോളേജ് (FMNC) സ്ഥാപിതമായി 75 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ നടക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കൊല്ലത്ത് എത്തുന്നത്.
സി.കെ നായിഡു ട്രോഫിയിൽ കേരളത്തിന് തിരിച്ചടി; പഞ്ചാബിനെതിരെ 202 റൺസിന് പുറത്തായി
ഉപരാഷ്ട്രപതിയടക്കം പ്രമുഖരുടെ പങ്കാളിത്തം
നവംബർ 3-ാം തീയതി ഉച്ചയ്ക്ക് 2.50ന് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പ്രധാന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരും പ്രസംഗിക്കും.
സഭയ്ക്ക് ബിഷപ് പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. എം. നൗഷാദ്, എം. മുകേഷ്, പി.സി. വിഷ്ണുനാഥ്, സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ ഉൾപ്പെടെയുള്ള എം.എൽ.എമാർ,
എൻ.കെ. പ്രേമചന്ദ്രൻ എം.പി., മേയർ ഹണി ബെഞ്ചമിൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
സുരക്ഷാ ക്രമീകരണങ്ങൾ കർശനം; പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ
നഗരത്തിൽ പൊതുജനങ്ങളുടെ സഞ്ചാര സൗകര്യങ്ങൾക്കുവേണ്ടി പൊലീസ് ട്രാഫിക് നിർദേശങ്ങൾ മുൻകൂട്ടി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
English Summary
Due to Vice President C.P. Radhakrishnan’s visit to Kollam on November 3 for the inauguration of Fatima Mata National College’s 75th Jubilee celebrations









