രാജ്യസുരക്ഷാ ദൗത്യത്തിന് ചിറകേകി: എൽവിഎം–3 സിഎംഎസ്–03 ഉപഗ്രഹ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം–3 എം5 റോക്കറ്റിന്റെ ദൗത്യം വൻ വിജയമായി. ഇന്ത്യൻ നാവികസേനയ്ക്കായി നിർണായകമായ വാർത്താവിനിമയ ശേഷി നൽകുന്ന സിഎംഎസ്–03 ഉപഗ്രഹത്തെ സുരക്ഷിതമായി ഭ്രമണപഥത്തിലെത്തിച്ചുവെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. വൈകിട്ട് 5.26ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പുറപ്പെട്ട എൽവിഎം–3, നിശ്ചിത സമയത്തിനുള്ളിൽ ഉപഗ്രഹത്തെ റോക്കറ്റിൽ നിന്ന് വേർതിരിച്ചു. ചന്ദ്രയാൻ-3യുടെ ചരിത്ര വിജയത്തിന് ശേഷം എൽവിഎം–3യുടെ ആദ്യ ദൗത്യം എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിന് ഉണ്ടായിരുന്നു. കൂടാതെ, രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം … Continue reading രാജ്യസുരക്ഷാ ദൗത്യത്തിന് ചിറകേകി: എൽവിഎം–3 സിഎംഎസ്–03 ഉപഗ്രഹ വിക്ഷേപണം വിജയകരം