web analytics

രണ്ടായിരം രൂപ കൈക്കൂലി; സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം തടവും 20,000 രൂപ പിഴയും

രണ്ടായിരം രൂപ കൈക്കൂലി; സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം തടവും 20,000 രൂപ പിഴയും

കൊല്ലം: അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം വിട്ടുകിട്ടാനും എഫ്‌.ഐ.ആറിന്റെ പകർപ്പ് നൽകാനും രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ റിട്ടയേഡ് സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ മുൻ എസ്.ഐയായിരുന്ന ചാത്തന്നൂർ മീനാട് കമലാസദനത്തിൽ ആർ. മോഹനനെയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി. എസ്. മോഹിത് ശിക്ഷിച്ചത്.

2015-ൽ നടന്ന സംഭവത്തിലാണ് കേസ്. അപകടത്തിൽപ്പെട്ട ബൈക്ക് വിട്ടുനൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ബൈക്ക് ഉടമ വിജിലൻസിന് പരാതി നൽകി.

തുടർന്ന് പരാതിക്കാരനിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് വിജിലൻസ് സംഘം ആർ. മോഹനനെ കൈയോടെ പിടികൂടിയത്.

കൈക്കൂലി വാങ്ങിയ കുറ്റത്തിന് മൂന്ന് വർഷം സാധാരണ തടവും 10,000 രൂപ പിഴയും, കൃത്യവിലോപം കാട്ടിയതിന് നാല് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ട് തടവുശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

കൊല്ലം വിജിലൻസ് യൂണിറ്റിലെ അന്നത്തെ ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിള്ളയാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് അന്വേഷിച്ച ഡിവൈ.എസ്.പി അശോക് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജുരാജൻ ഹാജരായി. വിധി പ്രഖ്യാപനത്തിന് പിന്നാലെ ആർ. മോഹനനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

English Summary

A retired sub-inspector in Kollam was sentenced to seven years in prison and fined ₹20,000 for accepting a bribe of ₹2,000 to release a seized two-wheeler and provide a copy of the FIR.

kollam-retired-si-bribery-case-seven-years-jail

Kollam, vigilance court, bribery case, retired SI, Kerala police, corruption, FIR copy, two wheeler accident, Kerala news

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

പുനലൂരിൽ ആറാം ക്ലാസ്സുകാരനോട് ക്രൂരത; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു

പുനലൂരിൽ ആറാം ക്ലാസ്സുകാരനെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു കൊല്ലം പുനലൂരിൽ...

വെയിലത്തുനിന്ന് എസിയിലേക്ക് ഓടി കയറുന്നവരാണോ? ആരോഗ്യവിദഗ്ധരുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്…!

വെയിലത്തുനിന്ന് എസിയിലേക്ക് കയറുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം അതിതീവ്രമായ ഉഷ്ണതരംഗത്തിലൂടെ നാം കടന്നുപോകുമ്പോൾ, എയർ...

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെഇന്നത്തെ നക്ഷത്രഫലത്തിൽ ചില രാശികൾക്ക്...

500 രൂപ മോഷണം ആരോപണം; പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു

കൊല്ലം: Punalurയിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ...

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

ക്രൂഡ് ഓയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വില ഉയരാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ...

Related Articles

Popular Categories

spot_imgspot_img