web analytics

കൊടിക്കുന്നിൽ സുരേഷ് ആ നല്ല സ്വഭാവം ഇന്നും കാണിച്ചു; എംപി എന്നത് നല്ല പോസ്റ്റാണെന്ന് മുരളീധരന്റെ മറുപടി

തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് ആ നല്ല സ്വഭാവം ഇന്ന് പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുന്ന ചടങ്ങിലും കാണിച്ചു, ഒരു പ്രതിഷേധം പങ്കുവയ്ക്കൽ. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം.

എഐസിസിയിൽ ഉണ്ട് എങ്കിലും കേരളത്തിൽ ഇല്ല എന്നും നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാട്ടിൽ അർഹമായ പരിഗണന ഈ വിഭാഗങ്ങൾക്ക് ലഭിച്ചില്ല എന്ന പരാതിയുണ്ട് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കെപിസിസി പ്രസി‍ഡൻറുമാരിൽ ഒരു പട്ടികജാതി, പിന്നോക്കക്കാരൻ ഉണ്ടായിട്ടില്ല. പാർശ്വവൽക്കരിക്കപ്പെട്ടവർ പാർട്ടിയിൽ അവഗണിക്കപ്പെടുന്നു. എന്ന പരാതിയാണ് വളരെ ഭംഗിയായി മുന്നോട്ടുപോയ വേദിയിൽ കൊടിക്കുന്നിൽ പറഞ്ഞത്.

കേരളത്തിലെ കെപിസിസി അധ്യക്ഷന്മാരുടെ ചിത്രം കെപിസിസി ആസ്ഥാനത്തുണ്ടെങ്കിലും അവിടെ ഒരു വിഭാഗത്തിൽപ്പെട്ട ആളുകളുടെ മാത്രം ചിത്രങ്ങളില്ല. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും കൊടിക്കുന്നിൽ ഓർമിപ്പിച്ചു.

1989 മുതൽ ഇന്നേവരെ 8 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാൻ അവസരം ലഭിച്ച്, പാർട്ടി പ്രവർത്തകർ പണിയെടുത്ത് വിജയിപ്പിച്ച് 25 വർഷം എംപിയും കേന്ദ്ര സഹമന്ത്രിയും പാർട്ടിയിൽ കെപിസിസി ജനറൽ സെക്രട്ടറിയും വർക്കിംങ്ങ് പ്രസിഡൻറുമായിരുന്ന ‘പാർശ്വവൽക്കരിക്കപ്പെട്ട’ നേതാവാണ് ഇത് പറയുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.

62 വയസുള്ള കൊടിക്കുന്നിൽ 26 -ാം വയസിൽ എംപിയായി. 49 -ാം വയസിൽ കേന്ദ്രമന്ത്രിയായി. ഇതൊന്നും പോരാ, കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആകാൻ പാർട്ടി അനുവദിച്ചില്ലെന്നാണ് ഉയരുന്ന പരാതി.

പാർട്ടിയിൽ വേറൊരു പിന്നോക്ക നേതാവിനെയും വളരാൻ സുരേഷ് അനുവദിക്കില്ലെന്ന് ആരോപിച്ചത് ഇദ്ദേഹത്തിൻറെ ഉപദ്രവം കാരണം കോൺഗ്രസ് വിട്ടുപോയെന്ന് പറയുന്ന പിവി ശ്രീനിജൻ എംഎൽഎ തന്നെയാണ്.

എന്തായാലും ഇന്ന് സണ്ണി ജോസഫിനു പകരം ആ കസേരയിൽ ചുമതല ഏൽക്കേണ്ടിയിരുന്നത് താനായിരുന്നു എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കൊടിക്കുന്നിലിന്റെ പരാതി എന്ന് വ്യക്തം.

ഇനിയെങ്കിലും ഇത്തരം ശുഭകരമായ ചടങ്ങുകളിലെങ്കിലും ആവശ്യമില്ലാത്തിടത്ത് ചുണ്ണാമ്പ് തേയ്ക്കുന്ന ഇത്തരം പരിപാടി നേതാക്കൾ നിർത്തണം എന്നാണ് ഇവർക്കായി പണിയെടുക്കുന്ന പ്രവർത്തകരുടെ ആവശ്യം.

ഇതിന് കെ മുരളീധരൻ മറുപടിയുമായും രംഗത്തെത്തി. എംപി എന്ന് പറഞ്ഞാൽ നല്ല പോസ്റ്റാണ്. അതിന് കുറെ മെച്ചമുണ്ട്. സുരേഷിന് എപ്പോൾ വേണമെങ്കിലും ഡൽഹിയിലേക്ക് പോകാം.

വിമാനത്തിന് ടിക്കറ്റെടുക്കാൻ സർക്കാർ കാശ് നൽകുമെന്നും എന്നാൽ താൻ പെൻഷൻ കാശിൽ നിന്ന് ഡൽഹിക്ക് പോകണമെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്.

ഷാഫി വടകരയിലെത്തിയപ്പോൾ ഗ്രാഫ് ഉയർന്നെന്നും എന്നാൽ താൻ തൃശൂരിൽ കാല് കുത്തിയപ്പോൾ തന്റെയും ഒപ്പം പ്രതാപന്റെയും ഗ്രാഫ് താഴ്ന്നുവെന്നും മുരളീധരൻ തമാശ രൂപേണ പറഞ്ഞു.

എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ യുഡിഎഫ് കൺവീനർ എം എം ഹസൻ, വി എം സുധീരൻ, കെ മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങി മുതിർന്ന നേതാക്കളെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു അബുദാബി: അബുദാബി...

‘ഹീറ്റ് ഡോം’ പ്രഭാവം ശക്തമാകുന്നു; 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

'ഹീറ്റ് ഡോം' പ്രഭാവം ശക്തമാകുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img