തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷിക്കാനായി തയ്യാറെടുക്കുന്ന യാത്രക്കാർക്ക് ഇരുട്ടടിയുമായി റെയിൽവേ. കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി. കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സർവീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയിരിക്കുന്നത്.(Kochuveli – Mangaluru special train has been cancelled)
കേരളത്തിനുള്ളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമായിരുന്ന സർവീസാണ് റദ്ദാക്കിയത്. നൂറിനു മുകളിൽ യാത്രക്കാർ വെയ്റ്റ് ലിസ്റ്റുണ്ടായിരുന്ന സർവിസാണ് റദ്ദാക്കിയത്. വൈകിട്ട് 5.30ന് മാവേലിയും 6.15ന് മലബാറും പോയി കഴിഞ്ഞാൽ മംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ട്രെയിനില്ലെന്ന പ്രശ്നത്തിന് പരിഹാരമായിരുന്ന ട്രെയിൻ ആണ് ഇപ്പോ റദ്ദാക്കിയിരിക്കുന്നത്.
ഈ ട്രെയിൻ പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായാണ് റെയിൽവേയുടെ നടപടി. അവധിക്കാല തിരക്കു മൂലം ടിക്കറ്റ് കിട്ടാനില്ലാത്ത സമയത്ത് ഈ തീരുമാനം യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.