web analytics

തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷം പുറത്തേക്ക് ഓടി; അ​ഗ്നിശമന സേന വിരിച്ച വലയിലും വീണില്ല; മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്നു ചാടിയ യുവാവ് മരിച്ചു

തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷം പുറത്തേക്ക് ഓടി; അ​ഗ്നിശമന സേന വിരിച്ച വലയിലും വീണില്ല; മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്നു ചാടിയ യുവാവ് മരിച്ചു

കൊച്ചി∙ കൊച്ചി മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടി യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണു മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം നടന്നത്. ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈകാതെ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും.

വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷമാണു നിസാർ പ്ലാറ്റ്ഫോമിൽ കയറിയത്. തുടർന്നു പ്ലാറ്റ്ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാൾ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേന അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർതത്തനം നടത്തി.

ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാൽ പിടിക്കുന്നതിനു വല ഉൾപ്പെടെ അഗ്നിശമന സേന തയാറാക്കി. എന്നാൽ ഇതിന് അപ്പുറത്തേക്ക് നിസാർ ചാടുകയായിരുന്നു. എന്താണ് ഇത്തരമൊരു കാര്യത്തിലേക്ക് ഇയാളെ നയിച്ചതെന്ന് വ്യക്തമായിട്ടില്ല. പരിശോധനകൾക്ക് ശേഷം മെട്രോ സർവീസ് പുനരാരംഭിച്ചു.

ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ സ്റ്റൂൾ തെന്നി; കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു

കണ്ണൂർ: ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ യുവാവ് മരിച്ചു. കണ്ണൂർ തായെത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. ഭാര്യയെ പേടിപ്പിക്കാനുള്ള ശ്രമത്തിനിടെ സ്റ്റൂൾ തെന്നിയതിനെ തുടർന്ന് കഴുത്തിൽ കയർ കുരുങ്ങിയാണ് മരണം സംഭവിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. എന്നാൽ സിയാദ് സ്റ്റൂളിൽ തെന്നി വീണപ്പോൾ കയർ കഴുത്തിൽ മുറുകുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയവർ സിയാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.

മൃതദേഹം ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഖബറടക്കം വൈകിട്ടോടെ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. സംഭവത്തിൽ ചിറക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആത്മഹത്യാശ്രമം തടയുന്നതിനിടെ കൈയൊടിഞ്ഞു

കോട്ടയം: ആത്മഹത്യാശ്രമം തടയുന്നതിനിടെ രോഗിയുടെ കൈയൊടിഞ്ഞ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. ബന്ധുക്കൾ നൽകിയ പരാതിയിൽ കോട്ടയം കുറിച്ചി ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ നാല് താത്‌കാലിക ജീവനക്കാരെ ജോലിയിൽ നിന്ന്‌ മാറ്റിനിർത്തി.

നടപടിയിൽ പ്രതിഷേധിച്ച് താത്‌കാലിക ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ മാനസികവെല്ലുവിളി നേരിടുന്നവർക്കുള്ള ക്ലിനിക്കിൽ ചികിത്സ തേടിയിരുന്ന രോഗി കഴിഞ്ഞദിവസമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭവം കണ്ട ജീവനക്കാർ ഇദ്ദേഹത്തെ രക്ഷിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ വീണ് കൈയൊടിയുകയായിരുന്നു. 2014-മുതൽ ഇവിടെ ചികിത്സയിൽ കഴിയുന്നയാളാണ് രോഗി.

ആത്മഹത്യാ ശ്രമത്തെ തുടർന്ന് രോഗിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തേടിയശേഷം ഇദ്ദേഹവും ബന്ധുക്കളും പോലീസ്‌ സ്റ്റേഷനിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്കെതിരേ പരാതി നൽകുകയായിരുന്നു.

തുടർന്ന് പോലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. എന്നാൽ, രണ്ടുദിവസം മുൻപ് നാല് താത്‌കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പുറത്താക്കുകയായിരുന്നു.

നിലവിൽ ബിഎംഎസ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പ്രതിഷേധം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ആശുപത്രിയിലെത്തിയ രോഗികൾക്ക് ഒപി ടിക്കറ്റ് ലഭിച്ചില്ല.

എന്നാൽ താത്‌കാലിക ജീവനക്കാർ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഏജൻസിയുടെ ജീവനക്കാരാണെന്നും, നടപടി അവരാണ് എടുത്തതെന്നും അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഏജൻസിയുടെ പ്രതിനിധി ഇവിടെ എത്താറില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

English Summary:

A youth from Malappuram, Nisar, died after allegedly jumping from the Kochi Metro rail bridge between Vadakkekotta and SN Junction stations. He was rushed to a private hospital but succumbed to injuries.

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

പ്രതീക്ഷിച്ചതിലും ഇരട്ടി അതിഥികൾ വന്നു; കല്യാണസദ്യയിൽ വയറിളക്കമരുന്ന് കലർത്തി വധുവിന്റെ പിതാവ്!

പ്രതീക്ഷിച്ചതിലും ഇരട്ടി അതിഥികൾ വന്നു; കല്യാണസദ്യയിൽ വയറിളക്കമരുന്ന് കലർത്തി വധുവിന്റെ പിതാവ്! പാറ്റ്ന:...

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ!

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ...

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ പാലക്കാട്: പണം...

Related Articles

Popular Categories

spot_imgspot_img