നിത്യജീവിതത്തില്‍ പലവിധ ആരോഗ്യപ്രശ്ങ്ങളും അസുഖങ്ങളും അനുഭവിക്കുന്നവരാണ് മിക്ക ആളുകളും. അവയ്‌ക്കെല്ലാം കാരണങ്ങളും പലതാണ്. മാറിവരുന്ന കാലാവസ്ഥയും രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ മഞ്ഞുകാലത്ത് നാം അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് തലവേദന. മഞ്ഞുകാലത്തെ തലവേദനയുടെ കാരണങ്ങൾ എന്തെന്ന് നോക്കാം.
വരണ്ട വായു
മഞ്ഞുകാലത്ത് അന്തരീക്ഷ താപനില താഴുകയും വായു വല്ലാതെ വരണ്ടിരിക്കുകയും ചെയ്യും. ഇത് ചർമം, മുടി എല്ലാം വരണ്ടത് ആവാൻ കാരണമാകുന്നു. ഇതുപോലെ നാം ഏറെ നേരം തുടരുന്ന അന്തരീക്ഷം വല്ലാതെ വരണ്ടതായാൽ പ്രത്യേകിച്ച് ഹീറ്ററുപയോഗിക്കുമ്പോള്‍, അങ്ങനെയുണ്ടാകുന്ന ‘ഡീഹൈഡ്രേഷൻ’ അഥവാ നിര്‍ജലീകരണം ആണ് തലവേദനയിലേക്ക് നയിക്കുന്നത്.
താപനിലയിലെ മാറ്റം
ചിലര്‍ക്ക് അന്തരീക്ഷ താപനിലയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുന്നതും തലവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച് പുറത്തെ തണുത്ത അന്തരീക്ഷത്തില്‍ നിന്ന് അകത്തെ ചൂടുള്ള അന്തരീക്ഷത്തിലേക്ക് കടക്കുന്നതും, തിരിച്ചുമെല്ലാം തലവേദനയ്ക്ക് കാരണമാകാറുണ്ട്.
സൂര്യപ്രകാശം
മഞ്ഞുകാലത്ത് പൊതുവെ സൂര്യപ്രകാശം കുറവായിരിക്കും. നമുക്ക് സൂര്യപ്രകാശം ലഭിക്കുന്നതിന്‍റെ തോതും കുറവായിരിക്കും. ഇത് സെറട്ടോണിൻ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കുറയുന്നതിലേക്ക് നയിക്കുന്നു. ഇതും തലവേദനയ്ക്ക് കാരണമാകാം. പ്രധാനമായും സൂര്യപ്രകാശം കുറവാകുന്നത് മൂലം വൈറ്റമിൻ ഡി കാര്യമായി കിട്ടാതിരിക്കുന്നതാണ് കാരണം.
വെള്ളം
മഞ്ഞുകാലത്ത് അന്തരീക്ഷം തണുപ്പായതിനാല്‍ തന്നെ നാം കുടിക്കുന്ന വെള്ളത്തിന്‍റെ അളവില്‍ കാര്യമായ വ്യത്യാസം വരുന്നു. ഇത് നിര്‍ജലീകരണത്തിലേക്ക് നയിക്കുകയും പിറകെ തലവേദന പിടിപെടുകയും ചെയ്യാം. ഈ പ്രശ്നമൊഴിവാക്കാൻ ദിവസവും കുടിക്കുന്ന വെള്ളത്തിന്‍റെ അളവില്‍ ഉറപ്പുണ്ടാകണം.
Read Also: കൂർക്കംവലി ഇനി ഒരു പ്രശ്നമാവില്ല