News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

അറിയാം പച്ച പപ്പായയുടെ ഗുണങ്ങൾ

അറിയാം പച്ച പപ്പായയുടെ ഗുണങ്ങൾ
September 5, 2023

നമുക്ക് ചുറ്റും വ്യത്യസ്തമായ ഒത്തിരി പച്ചക്കറികളും പഴങ്ങളും സമ്പന്നമാണ് . ഇവക്കെലാം നിരവധി ഗുണങ്ങൾ ഉണ്ട് എന്നത് പലരും തിരിച്ചറിയുന്നില്ല .. അത്തരത്തിൽ ഒന്നാണ് പപ്പായ. എല്ലാ വീടുകളിലെയും പറമ്പിൽ വളരെ സുലഭമായി കണ്ടുവരുന്നതുമാണ് പപ്പായ. ഇത് കറിവച്ചും തോരൻ വച്ചും പലരും കഴിക്കാറുണ്ട്. പക്ഷെ ഇതിൻ്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കുമറിയില്ല എന്നതാണ് സത്യം. നമ്മുടെ പഴമക്കാർ പലതരം പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കളും ഔഷധച്ചെടികളും പല രോഗങ്ങൾക്കും ഔഷധമായി നൽകിയിരുന്നു. വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഔഷധമെന്ന നിലയിൽ പപ്പായ്ക്ക് പല ഗുണങ്ങളുണ്ട്.കലോറി കുറഞ്ഞ പപ്പായ ശരീര ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാൽ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനത്തെ സു​ഗമമാക്കാൻ ഏറെ നല്ലതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മലബന്ധം എന്നിവ അകറ്റുന്നതിന് പപ്പായ കഴിക്കാവുന്നതാണ്. പപ്പായയിൽ നാരുകളും വെള്ളവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലബന്ധം തടയാനും സുഗമമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

മാത്രമല്ല പലരെയും അലട്ടുന്ന പ്രധാന രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. ഒരു പ്രായമെത്തി കഴിഞ്ഞാൽ പ്രമേഹം ഇല്ലാത്തവരായി ആരും കാണില്ല. പ്രമേഹത്തെ നിയന്ത്രിക്കാൻ പലപ്പോഴും മരുന്നുകൾ കഴിക്കുന്നവരാണ് പല ആളുകളും. ഇൻ്റർനാഷണൽ ജേണൽ ഓഫ് മോളിലക്യൂലാർ സയൻസ് അനുസരിച്ച് പപ്പായ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സാധിക്കും. ബീറ്റാ കോശങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുകയും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിക്കുകയും ചെയ്യുന്നു എന്നാണ് ഇതിനർത്ഥം…
പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് , തക്കാളി, കാരറ്റ് എന്നിവയെ അപേക്ഷിച്ച് പപ്പായയിൽ ഉയർന്ന അളവിൽ കരോട്ടിൻ അടങ്ങിയിട്ടുണ്ട് എന്നാണ് . കൂടാതെ ശരീരത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും. അങ്ങനെ, വിറ്റാമിൻ ഉള്ളടക്കത്തിൽ ഒരു കുറവും ഇല്ലെന്ന് ഇത് ഉറപ്പാക്കുന്നു.മാത്രമല്ല നാരുകൾ, വൈറ്റമിൻ, പൊട്ടാസ്യം എന്നിവ ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.

സെക്രട്ടേറിയേറ്റിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കി ജീവനക്കാരൻ

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]