സെക്രട്ടേറിയേറ്റിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കി ജീവനക്കാരൻ

തിരുവനന്തപുരം: അതിസുരക്ഷാ മേഖലയായ സെക്രട്ടേറിയേറ്റിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കി ജീവനക്കാരൻ. ലേബർ ഡിപ്പാർട്മെന്റിലെ താത്ക്കാലിക ജീവനക്കാരനായ അനിൽകുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്.കഴിഞ്ഞ രണ്ടാം തിയതിയാണ് സംഭവം നടന്നത് . സെക്രട്ടേറിയേറ്റിലെ ഒന്നാം നിലയിലുള്ള ലേബർ ഡിപ്പാർട്ട്മെന്റിന്റെ ഓഫീസിലാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. രാത്രി 8.30-നാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്.ഈ സമയത്ത് മറ്റ് സെക്രട്ടേറിയേറ്റ് ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. ഇയാൾ എങ്ങനെ പരിശോധനയില്ലാതെ മദ്യം സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കൊണ്ടുവന്നു എന്ന കാര്യത്തിലും വ്യക്തതയില്ല. മദ്യപിച്ച നിലയിൽ സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കടക്കാനാകില്ലെന്നിരിക്കെ സുരക്ഷാ മേഖലയിലിരുന്ന് മദ്യപിച്ച സംഭവത്തിൽ പോലീസ് മൂന്നാം തിയതിയാണ് കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ ഇട്ടത്.
അന്ന് രാത്രിതന്നെ ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന വിവരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ മേഖലയിൽ ഇത്തരമൊരു സംഭവമുണ്ടായതിന്റെ നാണക്കേടിലാണ് പോലീസ്.

ഫാന്റം പൈലിക്കെതിരെ കേസ്

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

Related Articles

Popular Categories

spot_imgspot_img