web analytics

എം പിയായി ലോക്സഭയിലെത്തുന്ന സുരേഷ് ഗോപിയെ കാത്തിരിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ ? അറിയാം ഒരു എംപിയുടെ ശമ്പളം ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും

ലോക്സഭാ ഇലെക്ഷനിൽ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് 74,686 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി വിജയിച്ചു കയറിയത്. ഇപ്പോളിതാ ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഒരു എംപി എന്ന നിലയില്‍ അദ്ദേഹത്തിന് എന്തൊക്കെ ആനൂകൂല്യങ്ങള്‍ ലഭിക്കുമെന്ന് അറിയാമോ ?

ഒരു എംപിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്:

എം.പിമാര്‍ക്കും അടുത്ത കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം സൗജന്യമായി 34 ആഭ്യന്തര വിമാന യാത്രകള്‍ നടത്താം.

എം.പിമാര്‍ക്ക് അവരുടെ കാലയളവായ അഞ്ച് വര്‍ഷം പ്രധാന നഗരങ്ങളില്‍ സൗജന്യ താമസസൗകര്യം. സീനിയോറിറ്റി അനുസരിച്ച് സര്‍ക്കാര്‍ ബംഗ്ലാവുകളോ ഫ്‌ളാറ്റുകളോ ഹോസ്റ്റല്‍ മുറികളോ ആണ് ലഭിക്കുക.

ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കോച്ചില്‍ സൗജന്യമായി യാത്ര നടത്താം.മണ്ഡലത്തിലെ റോഡ് യാത്രക്ക് അലവന്‍സ് ലഭിക്കും.

എംപിമാര്‍ക്ക് 50,000 യൂനിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റര്‍ വെള്ളവും നല്‍കും. പ്രധാനമന്ത്രിക്ക് 3000 രൂപയും ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് 2000 രൂപയും പ്രതിമാസം പ്രത്യേക അലവന്‍സ് ലഭിക്കും.

എംപി എന്ന നിലയില്‍ ഒരു ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക. 2018 മുതലാണ് ഇന്ത്യയില്‍ ലോക്‌സഭാ അംഗങ്ങള്‍ക്കുള്ള അടിസ്ഥാന ശമ്പളം ഒരു ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചത്.

എം.പിമാര്‍ തലസ്ഥാനത്തെത്തുമ്പോള്‍ താമസം,ഭക്ഷണം എന്നിവയ്ക്കായി പ്രതിദിനം 2,000 രൂപ അലവന്‍സ് ലഭിക്കും.

എം.പിമാര്‍ക്കും അവരുടെ അടുത്ത കുടുംബങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സ്‌കീമിന് (സി.ജി.എച്ച്.എസ്) കീഴില്‍ സൗജന്യ ചികിത്സ ലഭിക്കും.

ഒരു തവണ എം.പി (5 വര്‍ഷം) ആയാല്‍ പ്രതിമാസം 25,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഓരോ അധിക സേവന വര്‍ഷത്തിനും പ്രതിമാസം 2,000 രൂപ വീതം ഇന്‍ക്രിമെന്റും ലഭിക്കും.

ഔദ്യോഗിക വസതികള്‍ ഉപയോഗിക്കാത്തവര്‍ക്ക് പ്രതിമാസം 2,00,000 രൂപ ഭവന അലവന്‍സ് ലഭിക്കും.

ഓഫീസ് പരിപാലനത്തിനും മറ്റ് ചെലവുകള്‍ക്കുമായി 70,000 രൂപ മണ്ഡലം അലവന്‍സ് ആയി ലഭിക്കും.

പഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം, സ്റ്റേഷനറി, ടെലി കമ്മ്യൂണിക്കേഷന്‍ എന്നിവയി്ക്കായി 60,000 രൂപ അനുവദിക്കും.

Read also: കേരളത്തിൽ സൂപ്പർ ഹിറ്റായ 2 വന്ദേഭാരതിന്റെയും വിജയത്തിന് പിന്നിൽ യഥാർത്ഥത്തിൽ ഇവരാണ് !

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

Related Articles

Popular Categories

spot_imgspot_img