പൂരം വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ബിജെപിയിൽ നിന്നും തിരിച്ചടി. പൂരദിവസം സുരേഷ് ഗോപി എത്തിയത് ആംബുലന്‍സില്‍ തന്നെ എന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍.Suresh Gopi arrived in Sevabharati’s ambulance
അത് മായക്കാഴ്ചയാകും. കെ.സുരേന്ദ്രന്‍ വിചാരിക്കുന്നതുപോലെ താന്‍ ആംബുലന്‍സില്‍ അല്ല ബിജെപി തൃശൂര്‍ ജില്ല അധ്യക്ഷന്റെ കാറിലാണ് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
എന്നാല്‍ അനീഷ് പറഞ്ഞത് ഇങ്ങനെയാണ്. തൃശ്ശൂര്‍ റൗണ്ടുവരെ മറ്റൊരു വാഹനത്തില്‍ വന്ന സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സിലാണ് പൂരനഗരിയില്‍ എത്തിച്ചത്. അത് തങ്ങളുടെ മിടുക്കാണെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.സുരേന്ദ്രന്‍ വേദിയില്‍ ഉള്ളപ്പോഴാണ് പൂരത്തിലെ തന്റെ ആഗമനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. “സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് പോയത്.”
“ആബുലന്‍സില്‍ തന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം.” – സുരേഷ് ഗോപി പറഞ്ഞു.